Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:33 AM IST Updated On
date_range 14 Feb 2021 5:33 AM ISTകണമുക്കിൽ പുലിയെന്ന് നാട്ടുകാർ; കാട്ടുപൂച്ചയെന്ന് വനംവകുപ്പ്
text_fieldsbookmark_border
നാരങ്ങാനം: കണമുക്ക് ജങ്ഷന് സമീപം പുലിയെ കണ്ടെന്ന് ഗൃഹനാഥൻ പറഞ്ഞതിനെ തുടർന്ന് ഭീതിയിലായ നാട്ടുകാർ തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയാണെന്ന് ഉറപ്പിച്ചതോടെയാണ് ജനങ്ങൾക്ക് ജീവൻ നേരേവീണത്. കണമുക്ക്-തറഭാഗം റോഡിൽ ചാപ്പലിന് മുൻവശത്തെ റബർതോട്ടത്തിലൂടെ ശനിയാഴ്ച രാവിലെ പുലി ഓടുന്നതുകെണ്ടന്നാണ് പ്രചാരണമുണ്ടായത്. െഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.പി. പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ജെ. മുഹമ്മദ് റൗഷാദ്, നിഥിൻ, ഫിറോസ് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി. പള്ളിപാക്കാൻ എന്ന കാട്ടുപൂച്ച ഇനത്തിൽപെട്ട ജീവിയാണിതെന്നാണ് ഫോറസ്റ്റ് ഓഫിസർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story