Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപട്ടയഭൂമിയിലെ മരംമുറി:...

പട്ടയഭൂമിയിലെ മരംമുറി: അനുമതി റദ്ദാക്കിയതിൽ പ്രതിഷേധം

text_fields
bookmark_border
പത്തനംതിട്ട: പട്ടയഭൂമിയിലെയും കൈവശഭൂമിയിലെയും കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനുള്ള അനുമതി റദ്ദ് ചെയ്ത സർക്കാറിൻെറ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം. മലയോര കർഷകരെ ഒന്നടങ്കം ബാധിക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ചിറ്റാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡൻറ് ബഷീർ വെള്ളത്തറയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ റോയി ജോർജ്, ഡി.സി.സി അംഗം ജോൺ വെട്ടുമണ്ണിൽ, സണ്ണി ചള്ളയ്ക്കൽ, രവി കണ്ടത്തിൽ, ഷിബു ടി.പി, ഷിനു മാത്യു, മോനച്ചൻ തെക്കേക്കര, ഇ.പി. ശ്രീധരൻ, ഇ.കെ. പ്രകാശ്, ജോർജി ജോൺ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഷേർളി കീച്ചേരിൽ, വത്സല മീൻകുഴി, സൂസമ്മ ദാസ്, റീനാ ബിനു എന്നിവർ സംസാരിച്ചു. Photo: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story