Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർക്കാർഭൂമി കൈയേറി...

സർക്കാർഭൂമി കൈയേറി നിർമാണം; നടപടിയുമായി പൊതുമരാമത്ത്​ വകുപ്പ്​

text_fields
bookmark_border
തിരുവല്ല: കടപ്ര ആലംതുരുത്തി ജങ്​ഷന് സമീപം സർക്കാർ ഭൂമി കൈയേറി നടത്തുന്ന നിർമാണത്തിനെതിരെ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. ജങ്​ഷനിലെ പഴയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡി​ൻെറ ഭാഗമായ 10 സെ​േൻറാളം ഭൂമിയിൽ നടക്കുന്ന അനധികൃത നിർമാണത്തിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്. കൈയേറിയ ഭൂമിയിൽ തറയോട് പാകുന്ന പണികളാണ് നടക്കുന്നത്. സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തുന്നതായി നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് വകുപ്പി​ൻെറ ഇടപെടൽ. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നു. ഭൂമി കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ബിജിന പറഞ്ഞു. PTL ASSAULT ALAMTHURUTHY ആലംതുരുത്തി ജങ്​ഷന് സമീപം സർക്കാർ ഭൂമി കൈയേറി നടത്തുന്ന നിർമാണം മല്ലപ്പള്ളി താലൂക്ക്​ ആശുപത്രി പുതിയ കെട്ടിട ശിലാസ്ഥാപനം 16ന് തിരുവല്ല: മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം 16ന് നടക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ആറ് നിലകളോടുകൂടി നിർമിക്കുന്ന കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം 9.30ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. എം.എൽ.എ അധ്യക്ഷതവഹിക്കും. കിഫ്ബിയിൽനിന്ന്​ അനുവദിച്ച 43 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ഇതിൽ 34 കോടി രൂപ കെട്ടിടം നിർമിക്കുന്നതിനും ഒമ്പത്​ കോടി രൂപ ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനുമായാണ് ചെലവഴിക്കുകയെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story