Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:35 AM IST Updated On
date_range 13 Feb 2021 5:35 AM ISTഡി.വൈ.എഫ്.െഎ നേതാക്കൾ ഉദ്യോഗാർഥികളുടെ കണ്ണീരിെൻറ വിലയറിയണം -ഷാഫി പറമ്പിൽ
text_fieldsbookmark_border
ഡി.വൈ.എഫ്.െഎ നേതാക്കൾ ഉദ്യോഗാർഥികളുടെ കണ്ണീരിൻെറ വിലയറിയണം -ഷാഫി പറമ്പിൽ പത്തനംതിട്ട: ഭാര്യമാരെ സർക്കാർ ജോലിക്ക് തിരുകിക്കയറ്റുന്ന ഡി.വൈ.എഫ്.െഎ നേതാക്കൾ ഉദ്യോഗാർഥികളുടെ കണ്ണീരിൻെറ വിലയറിയണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ യുവജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര പാരമ്പര്യം അവകാശപ്പെടുന്ന ഡി.വൈ.എഫ്.െഎക്കാർക്ക് നട്ടെല്ലോ ആത്മാർഥതയോ ഉണ്ടെങ്കിൽ നേതാക്കളെ ചോദ്യംചെയ്യണം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ദിനേശ് ബാബു, രാഹുൽ മാങ്കുട്ടത്തിൽ, റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, അനില ദേവി, ഷിനി തങ്കപ്പൻ എന്നിവർ സംസാരിച്ചു. PTL41youth യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ യുവജന റാലിയിൽ ഷാഫി പറമ്പിൽ എം.എൽ.എ സംസാരിക്കുന്നു മുസ്ലിംലീഗ് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു പത്തനംതിട്ട: മുസ്ലിംലീഗ് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ടി.എം. ഹമീദ് (പ്രസി), ഷാനവാസ് അലിയാർ, എ. ഷാജഹാൻ, എ.കെ. അക്ബർ, സുബൈർകുട്ടി, എൻ.എ. നൈസാം, സി.എ അബ്ദുൽ കരീം (വൈസ് പ്രസിഡൻറുമാർ), സമദ് മേപ്രത്ത് (ജനറൽ സെക്രട്ടറി), ടി.എ.എം ഇസ്മയിൽ (വർക്കിങ് സെക്രട്ടറി), അഡ്വ. അൻസലാഹ് മുഹമ്മദ്, അഡ്വ. ഇബ്രാഹീംകുട്ടി വായ്ക്കർ, അടൂർ നൗഷാദ്, എ. സഗീർ, ഉനൈസ് ഊട്ടുകുളം, അൻസാരി തിരുവല്ല (സെക്രട്ടറിമാർ), അഡ്വ. അൻസാരി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. നിയോജകമണ്ഡലം തലത്തിൽ സംഘടന പ്രവർത്തനം ശക്തമാക്കുന്നതിന് ഷാനവാസ് അലിയാർ (തിരുവല്ല മണ്ഡലം), ടി.എ.എം. ഇസ്മായിൽ (ആറന്മുള), അഡ്വ. അൻസലാഹ് മുഹമ്മദ് (അടൂർ ), എ. സഗീർ (കോന്നി), അഡ്വ. അൻസാരി (റാന്നി) എന്നിവരെ കൺവീനർമാരായും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story