Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലയോര ഹൈവേ...

മലയോര ഹൈവേ സാധ്യമാകുന്നതോടെ മലയോരമേഖല ഒന്നിക്കും -മുഖ്യമന്ത്രി

text_fields
bookmark_border
*ജില്ലയിൽ രണ്ട്​ റോഡുകളുടെ നിർമാണോദ്​ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു പത്തനംതിട്ട: മല്ലപ്പള്ളി-കോമളം-പടുതോട്-കല്ലൂപ്പാറ-ചെങ്ങരൂര്‍-കോമളം-കവുങ്ങുംപ്രയാര്‍-പാട്ടക്കാല- ടി.എം.വി റോഡി​ൻെറയും മലമേല്‍ക്കര- കുന്നത്തുകര-ചാല-പുത്തന്‍ചന്ത-ഫാക്ടറി ജങ്​ഷന്‍-ആസാദ് ജങ്​ഷന്‍ റോഡി​ൻെറയും നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിൽ നിര്‍വഹിച്ചു. മലയോര മേഖലയിലും അത്യാധുനിക റോഡുകള്‍ യാഥാര്‍ഥ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാറി​ൻെറ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. മലയോര ഹൈവേ സാധ്യമാകുന്നതോടെ മലയോരമേഖല ആകെ ഒന്നിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. പുത്തന്‍ചന്തയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബാബു, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.മനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാ ഷാജി, ലത ശശി, സണ്ണി ജോണ്‍, കെ.ആര്‍. സ്മിത, അനിത, അഡ്വ.ഡി. ഉദയന്‍, ജി.കൃഷ്ണകുമാര്‍, സന്തോഷ് പാപ്പച്ചന്‍, പഴകുളം ശിവദാസന്‍, എ.ടി. രാധാകൃഷ്ണന്‍, പ്രഫ. രവീന്ദ്രക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story