Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:45 AM IST Updated On
date_range 12 Feb 2021 5:46 AM ISTമടത്തുംചാൽ-മുക്കൂട്ടുതറ റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചുതുടങ്ങി
text_fieldsbookmark_border
റാന്നി: വീതികൂട്ടി നവീകരിച്ച മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിൽ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചുതുടങ്ങി. അപകട മേഖലയിലാണ് ഇവ പിടിപ്പിക്കുന്നത്. കൂത്താട്ടുകുളത്തിനു സമീപം മണ്ണടിശാലക്ക് തിരിയുന്നിടത്തെ വലിയ വളവും ഇറക്കവും ഉള്ളയിടത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. മന്ദമരുതി മുതല്‍ ചാത്തന്‍തറവരെ വലിയ കയറ്റിറക്കങ്ങളും കൊടുംവളവുകളുമാണ്. ഇവിടെയെല്ലാം വീതി കൂട്ടിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡ് ഒന്നാംഘട്ട ടാറിങ്ങിനുശേഷമാണ് വീതികൂട്ടിയത്. അതിനാല്‍ റോഡിലെ വളവുകള്‍ പഴയതുപോലെ തന്നെയാണ്. പലയിടത്തും റോഡ് മധ്യത്തില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ നടപടി ആരംഭിച്ചിട്ടില്ല. വീതികൂട്ടിയ വിഷയത്തില്‍ കോടതിയില്‍ കേസുള്ള ചേത്തയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ 50 മീറ്റര്‍ ദൂരം പണി നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
