Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതണ്ണിത്തോടി​െൻറ...

തണ്ണിത്തോടി​െൻറ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം പുതിയ കെ.എസ്.ഇ.ബി സബ് സെൻററിന് അനുമതി

text_fields
bookmark_border
തണ്ണിത്തോടി​ൻെറ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം പുതിയ കെ.എസ്.ഇ.ബി സബ് സൻെററിന് അനുമതി കോന്നി: ദീര്‍ഘകാലമായി തണ്ണിത്തോട് നിവാസികള്‍ അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി തണ്ണിത്തോട് കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി സബ് സൻെറര്‍ ആരംഭിക്കാന്‍ ഉത്തരവായതായി അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അറിയിച്ചു. തണ്ണിത്തോട്, തേക്ക്തോട്, നീലിപ്ലാവ് മേഖലകളിലെ 6000ത്തോളം ഉപഭോക്താക്കൾക്കാണ് സൻെററി​ൻെറ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എന്‍ജിനീയര്‍ ഓഫിസ് സ്ഥാപിക്കുന്നത്. വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി ഒരു ഓവർസിയർ ഉൾപ്പെടെ നാല്​ ജീവനക്കാരെ നിയമിക്കാനും ഉത്തരവായി. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എം.എൽ.എ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. വൈദ്യുതി തടസ്സം നേരിടുമ്പോൾ തണ്ണിത്തോട് നിവാസികൾക്ക് പരാതി നൽകാൻ 30 കിലോമീറ്റർ അകലെ കോന്നി ഇലക്ട്രിക്കൽ സെക്​ഷൻ ഓഫിസിൽ എത്തേണ്ട അവസ്ഥയായിരുന്നു. പരാതികൾ ലഭിച്ചാൽ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്താൻ വൈകുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. കോന്നിയില്‍ പൊലീസ് സബ് ഡിവിഷന്‍ ആരംഭിക്കും കോന്നി: കോന്നി പൊലീസ് സബ് ഡിവിഷന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഇതിനുവേണ്ടി പുതിയ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക സൃഷ്​ടിക്കാനും തീരുമാനമായി. നിലവില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോന്നി, കൂടല്‍, തണ്ണിത്തോട് പൊലീസ് സ്​റ്റേഷനുകള്‍ അടൂര്‍ ഡിവൈ.എസ്.പി ഓഫിസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മലയാലപ്പുഴ പൊലീസ് സ്​റ്റേഷന്‍ പത്തനംതിട്ട ഡിവൈ.എസ്.പി ഓഫിസിനു കീഴിലും ചിറ്റാര്‍ തിരുവല്ല ഡിവൈ.എസ്.പി ഓഫിസ് പരിധിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഡിവൈ.എസ്.പി ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിയോജക മണ്ഡല പരിധിയിലെ എല്ലാ പൊലീസ് സ്​റ്റേഷനുകളും കോന്നി ഡിവൈ.എസ്.പിക്ക് കീഴിലാകും. കോന്നി പൊലീസ് സര്‍ക്കിള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാകും ഡിവൈ.എസ്.പി ഓഫിസാക്കി മാറ്റുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story