Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:37 AM IST Updated On
date_range 12 Feb 2021 5:37 AM ISTചിറ്റാറില്‍ സ്‌പെഷാലിറ്റി ആശുപത്രിക്ക് അനുമതി
text_fieldsbookmark_border
ചിറ്റാര്‍: ചിറ്റാറില്‍ സ്‌പെഷാലിറ്റി ജില്ല ഗവ. ആശുപത്രി അനുവദിച്ച് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിക്കാണ് അനുമതി ലഭിച്ചത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തി സര്‍ക്കാറിന് വിട്ടുനൽകിയ അഞ്ചേക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മിക്കുക. ആശുപത്രി യാഥാര്‍ഥ്യമാക്കുന്നതിന് സ്വകാര്യ ഭൂമി ലഭ്യമാക്കാന്‍ എം.എല്‍.എ നടത്തിയ ഇടപെടലിൻെറ ഫലമായി ചിറ്റാര്‍ ടൗണിന് സമീപമുള്ള ഭൂമി വിട്ടുനല്‍കാമെന്ന് വിദേശ മലയാളി വര്‍ഗീസ് കുര്യന്‍ സമ്മതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story