Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:37 AM IST Updated On
date_range 12 Feb 2021 5:37 AM ISTഗ്രാമസഭ ഉദ്ഘാടനം
text_fieldsbookmark_border
തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ഗ്രാമസഭയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാൻ നിർവഹിച്ചു. കടപ്ര കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ പി. രാജേശ്വരി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജോർജ് തോമസ്, സൂസമ്മ പൗലോസ്, സോജിത് സോമൻ, പ്രഫ. സുരേന്ദ്രനാഥ്, ടി.പി. വീണ എന്നിവർ സംസാരിച്ചു. ബി.ജെ.പി നേതാക്കൾ സി.പി.എമ്മിൽ ചേർന്നു പന്തളം: ശബരിമല വിഷയത്തിൽ നാമജപഘോഷയാത്രയുടെ മുഖ്യസംഘാടകൻ ഉൾെപ്പടെ ബി.ജെ.പി നേതാക്കൾ സി.പി.എമ്മിൽ ചേർന്നു. വ്യാഴാഴ്ച പന്തളത്ത് നടന്ന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന അസി. സെക്രട്ടറി എ. വിജയരാഘവൻ ഇവർക്ക് അംഗത്വം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം ഭരിച്ചിരുന്ന പന്തളം നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തിയതടക്കം ഏറെ ചർച്ചക്ക് ഇടയാക്കിയിരുന്നു. പന്തളം ഏരിയ സെക്രട്ടറി ഉൾെപ്പടെ പലെരയും മാറ്റുകയും സംസ്ഥാന കമ്മിറ്റി അംഗം ഉൾെപ്പടെ പന്തളത്ത് ദിവസങ്ങൾ തങ്ങി അണിയറ നീക്കങ്ങൾ നടത്തിയിരുന്നു. ഇതിൻെറ ഭാഗമായി ശബരിമല വിഷയത്തിൽ പങ്കെടുത്ത അയ്യപ്പ ധർമ സംരക്ഷണ സമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ, ബി.എം.എസ് മേഖല ജോയൻറ് സെക്രട്ടറി എം.സി. സദാശിവൻ, ബി.ജെ.പി മുനിസിപ്പൽ വൈസ് പ്രസിഡൻറ് എം.ആർ. മനോജ് കുമാർ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി അജയകുമാർ, ബി.ജെ.പി മുനിസിപ്പൽ മുൻ വൈസ് പ്രസിഡൻറ് സുരേഷ്, മഹിള മോർച്ച ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി ശ്രീലത തുടങ്ങി മുപ്പതിലധികം പ്രവർത്തകരും നേതാക്കളുമാണ് സി.പി.എമ്മിൽ എത്തിയത്. കൂടാതെ മുൻ ഡി.സി.സി അംഗം വി.ടി. ബാബു, കർഷക കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡൻറ് പന്തളം വിജയൻ, മണ്ഡലം വൈസ് പ്രസിഡൻറ് ഇടിക്കുള വർഗീസ് തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരും സി.പി.എമ്മിൽ എത്തി. സംഘാടക സമിതി രൂപവത്കരിച്ചു പത്തനംതിട്ട: കോഴഞ്ചേരി ഗവ. ഹൈസ്കൂളിൻെറ പുതിയ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപവത്കരിച്ചു. വീണ ജോർജ് എം.എൽ.എ, അഡ്വ. ഒാമല്ലൂർ ശങ്കരൻ, ഇലന്തൂർ ബ്ലോക്ക് പ്രസിഡൻറ് ഇന്ദിരാദേവി, ജില്ല പഞ്ചായത്ത് അംഗം സാറ പി. തോമസ് എന്നിവർ രക്ഷാധികാരികളായും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി വർഗീസ് ജോൺ ചെയർപേഴ്സനും സ്കൂൾ ഹെഡ്മിസ്ട്രസ് കെ. അമ്പിളിയെ കൺവീനറായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story