Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTപഴകുളം മധു പൊതുപ്രവർത്തന മേഖലയിൽ മാതൃക -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
പത്തനംതിട്ട: പഴകുളം മധു പൊതുപ്രവർത്തന മേഖലയിൽ മാതൃക വ്യക്തിത്വത്തിന് ഉടമയാെണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് സഭയുടെ പ്രമുഖ വൈദികനായിരുന്ന റവ. അലക്സ് കരമ്പിൽ കോർ എപ്പിസ്കോപ്പയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് പ്രഥമ പൊതുപ്രവർത്തന അവാർഡ് സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയിരുന്നു ഉമ്മൻ ചാണ്ടി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സഭ മാനേജിങ് കമ്മിറ്റി അംഗവും സൻെറ് സിറിൾസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ഡോ. വർഗീസ് പേരയിലിൻെറ അധ്യക്ഷതയിൽ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറി യോസ് മെത്രാപ്പോലീത്ത, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു, പള്ളിയറ ശ്രീധരൻ, ഫാ. സജി കോട്ട്, ഫാ. സോളു, എൻ. കണ്ണപ്പൻ, പ്രഫ. ഗായത്രി വിജയലക്ഷ്മി, ബിന്നി സാഹിതി, ജോമോൻ ജോയ്സ്, ഡോ. ഗിഫ്റ്റി എൽസ വർഗീസ്, സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story