Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTനഗരത്തിലെ പൈപ്പ് ലൈനുകൾ ആധുനിക രീതിയിലാക്കും -ചെയർമാൻ
text_fieldsbookmark_border
പത്തനംതിട്ട: കിഫ്ബി തുക ഉപയോഗിച്ച് നഗരത്തിലെ പൈപ്പ് ലൈനുകൾ ആധുനിക രീതിയിലാക്കുെമന്ന് ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ അറിയിച്ചു. നഗരസഭ പ്രദേശത്ത് കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ ഉപയോഗിക്കുന്നത് കാരണം നിരന്തരമായി പൈപ്പ് പൊട്ടി ജലക്ഷാമം നേരിടുന്നതിന് ശാശ്വത പരിഹാരമായി കിഫ്ബിയിൽനിന്ന് 11.5 കോടി വിനിയോഗിച്ച് ആധുനിക പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ നടപടി 19ന് ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. പി.വി.സി പൈപ്പ് ഉപയോഗിച്ച് പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനായി രണ്ടുകോടി വിനിയോഗിക്കുമെന്നും നഗരസഭ വിളിച്ചുചേർത്ത വാട്ടർ അതോറിറ്റി അഡ്വൈസറി യോഗത്തിൽ ചെയർമാൻ അറിയിച്ചു. നഗരസഭ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി. വിവിധ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ കൗൺസിൽ അംഗങ്ങൾ അവതരിപ്പിച്ചു. നിലവിലെ പ്രശ്നങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ഹരികുമാർ അറിയിച്ചു. വൈസ് ചെയർപേഴ്സൻ ആമിന ഹൈദാലി കൗൺസിൽ അംഗങ്ങളായ അഡ്വ. എ. സുരേഷ്കുമാർ, കെ. ജാസിംകുട്ടി, പി.കെ. അനീഷ്, സുമേഷ്ബാബു, ശോഭ കെ.മാത്യു, ഷീന രാജോഷ്, ആനി സജി, മേഴ്സി വർഗീസ്, എം.സി. ഷരീഫ്, അംബിക വേണു, ഷൈലജ എസ്.അഷ്റഫ്, എസ്. ഷീല, ലാലി രാജു, അനില അനിൽ, കെ.ആർ. അജിത്കുമാർ, അഡ്വ. റോഷൻ നായർ, ഇന്ദിരാമണിയമ്മ, സുജ അജി, ആൻസി തോമസ്, സിന്ധു അനിൽ, വിമല ശിവൻ, ജെറി അലക്സ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിസാർ, അസി. എൻജിനീയർ സതികുമാരി എന്നിവർ സംസാരിച്ചു. നഗരസഭ അഡ്വൈസറി യോഗം മൂന്നുമാസത്തിൽ ഒരിക്കൽ കൂടുന്നതിനും കുടിവെള്ള പ്രശ്നപരിഹാരത്തിന് ഇടയിൽ ഒരു സെൽ രൂപവത്കരിക്കുന്നതിനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story