Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലക്ടറുടെ ഓണ്‍ലൈന്‍...

കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ എല്ലാ ആഴ്ചയിലും

text_fields
bookmark_border
പത്തനംതിട്ട: കലക്ടറേറ്റില്‍നിന്ന്​ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി നടത്തിവരുന്ന കലക്ടറുടെ പരാതി പരിഹാര അദാലത്തുകള്‍ ഇനി എല്ലാ ആഴ്ചയിലും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്​ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കോവിഡി​ൻെറ പശ്ചാത്തലത്തില്‍ തുടക്കമിട്ട ഓണ്‍ലൈന്‍ അദാലത്തുകള്‍ ഇതുവരെ മാസംതോറുമാണ് നടത്തിവന്നത്. മുമ്പ്​ നടന്ന അദാലത്തില്‍ പരിഗണിച്ച് പരിഹരിച്ച പരാതികള്‍ക്ക് പൂര്‍ണ പരിഹാരമായില്ലെങ്കില്‍ മുന്‍വിശദാംശങ്ങളുമായി വീണ്ടും അദാലത്തിനെ സമീപിക്കാം. അടൂര്‍ താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 24 പരാതികള്‍ പത്തനംതിട്ട: കലക്ടറേറ്റില്‍നിന്ന്​ ഓണ്‍ലൈനായി നടത്തിയ കലക്ടറുടെ അടൂര്‍ താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 24 പരാതികളില്‍ 13 എണ്ണവും പരിഹരിച്ചു. ബാക്കിയുള്ളവക്ക്​ വരുംദിവസങ്ങളില്‍ പരിഹാരമാകും. വസ്തു, വഴി തര്‍ക്കങ്ങള്‍, ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതു സംബന്ധിച്ച്, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുള്ള അപേക്ഷ, റീസർവേ, അംഗൻവാടികള്‍ക്ക്​ കെട്ടിടം നിര്‍മിക്കുന്നതിനു സ്ഥലം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ, ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ്​ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ അദാലത്തില്‍ പരിഗണനക്കുവന്നു. എ.ഡി.എം അലക്സ് പി.തോമസ്, അടൂര്‍ സഹസില്‍ദാര്‍ ഡി. സന്തോഷ്‌കുമാര്‍, ഐ.ടി മിഷന്‍ ജില്ല പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ഉദ്യോഗസ്ഥര്‍, അക്ഷയസംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍ അദാലത് 19, 28 തീയതികളില്‍ പത്തനംതിട്ട: കലക്ടറുടെ നേതൃത്വത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം ഈ മാസം 19, 28 തീയതികളില്‍ നടത്തും. അപേക്ഷ ഈ മാസം 11 മുതല്‍ 13വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്​റ്റര്‍ ചെയ്യാം. പരാതി രജിസ്​റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ അക്ഷയസംരംഭകന്‍ രേഖപ്പെടുത്തുകയും വിഡിയോ കോണ്‍ഫറന്‍സി​ൻെറ സമയം അപേക്ഷകരുടെ ഫോണില്‍ യഥാസമയം അറിയിക്കുകയും ചെയ്യണം. തുടര്‍ന്ന് ഓരോ പരാതിക്കാരും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയകേന്ദ്രത്തില്‍ എത്തിക്കണം. ഇത്തരത്തില്‍ കലക്ടറോട് വിഡിയോ കോണ്‍ഫറന്‍സിലൂടെ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയകേന്ദ്രങ്ങളിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story