Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥിക്കും...

വിദ്യാർഥിക്കും അധ്യാപികക്കും കോവിഡ്: തിരുവല്ലയിലെ രണ്ട്​ സ്കൂൾ അടച്ചു

text_fields
bookmark_border
തിരുവല്ല: വിദ്യാർഥിക്കും അധ്യാപികക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവല്ല താലൂക്കിലെ രണ്ട് സ്കൂൾ അടച്ചു. തിരുവല്ല ഗവ. ഗേൾസ് ഹൈസ്കൂൾ, തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അടച്ചത്. ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ക്ലാസിൽ ഉണ്ടായിരുന്ന ഒമ്പത്​ കുട്ടികളെയും അധ്യാപകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാലികാമഠം സ്കൂളിലെ അധ്യാപികക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അധ്യാപികയുമായി സമ്പർക്കം പുലർത്തിയ ആറ് അധ്യാപകരെ നിരീക്ഷണത്തിയാക്കി. രണ്ട് സ്കൂളും തിങ്കളാഴ്ച അണുമുക്തമാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story