Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവാഭരണ ഘോഷയാത്ര...

തിരുവാഭരണ ഘോഷയാത്ര സംഘത്തിന്​ പ്രതിരോധ മരുന്ന്​ നൽകി

text_fields
bookmark_border
പന്തളം: മകരവിളക്കിന്​ ശബരിമലയിൽ അയ്യപ്പന്​ ചാർത്താനുള്ള തിരുവാഭരണവുമായി പോകുന്ന ഘോഷയാത്ര സംഘത്തിന്​ പ്രതിരോധ ശക്തിയുണ്ടാകാനുള്ള മരുന്ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി നൽകി. ആര്യവൈദ്യ ഫാർമസി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പത്മജൻ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളക്ക്​ മരുന്നുകൾ കൈമാറി. വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്​ പി.ജി. ശശികുമാർ വർമയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ, നഗരസഭ കൗൺസിലർ പുഷ്പലത, ക്ഷേത്രോപദേശക സമിതി പ്രസിഡൻറ്​ ജി. പൃഥ്വിപാൽ, സെക്രട്ടറി ശരത്, ആയുർവേദ ഫാർമസി മാനേജർ ഉണ്ണിക​ൃഷ്ണൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. രാജീവ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം: PTL Aryavaidya Pharmacy മകരവിളക്കിന്​ ശബരിമലയിൽ തിരുവാഭരണവുമായി പോകുന്ന ഗുരുസ്വാമിക്ക് പ്രതിരോധ മരുന്ന്​ നൽകുന്ന ചടങ്ങ് പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story