Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദലിത് കോണ്‍ഗ്രസ് ധര്‍ണ...

ദലിത് കോണ്‍ഗ്രസ് ധര്‍ണ നടത്തും

text_fields
bookmark_border
പത്തനംതിട്ട: പട്ടികജാതി വിഭാഗത്തോടുള്ള കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ചെയ്തികള്‍ക്കെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തുമെന്ന്​ ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി. 20ന്​ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. അതിനുശേഷം സെക്രട്ടേറിയറ്റ് പടിക്കൽ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലും ധര്‍ണ നടത്തും. ജില്ല പ്രസിഡൻറ്​ കെ.എന്‍. അച്യുത​ൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍, ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡൻറ്​ മഞ്​ജു വിശ്വനാഥ്, സംസ്ഥാന സെക്രട്ടറി എ.കെ. ലാലു, മണ്ണില്‍ രാഘവന്‍, സി.വി. ശാന്തകുമാര്‍, കെ.വി. ശിവരാജന്‍, സി.കെ. രാജേന്ദ്രപ്രസാദ്, ഓമല്ലൂര്‍ ദാമോദരന്‍, ആറന്മുള രാജന്‍, നിഥിന്‍ എസ്, സാനു തുവയൂര്‍, എ.കെ ഗോപാലന്‍, എ.കെ. സുധാകുമാരി, കെ.ആര്‍. ലതികല എന്നിവര്‍ സംസാരിച്ചു. അക്ഷയ കേരളം പദ്ധതി: ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ച​െവ​െച്ചന്ന് ഡി.എം.ഒ പത്തനംതിട്ട: ക്ഷയരോഗ നിവാരണത്തിന്​ നടത്തിവരുന്ന അക്ഷയകേരളം പദ്ധതിയില്‍ ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ച​െവച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സർക്കാറി​ൻെറ പദ്ധതിയെ തെരഞ്ഞെടുത്തിരുന്നു. കോവിഡ് പടര്‍ന്ന സമയത്ത് ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായവരുടെ വീട്ടുമുറ്റത്ത് കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞു. കൂടാതെ ക്ഷയരോഗ നിർണയം നടത്താനാകാതെ വീട്ടില്‍ കഴിഞ്ഞ ലക്ഷണമുള്ളവരുടെ അടുത്തെത്തി സാമ്പിള്‍ ശേഖരിച്ച് രോഗനിർണയം നടത്തുകയും ചെയ്തു. ക്ഷയരോഗ സാധ്യത അധികമായുള്ള വയോജനങ്ങള്‍, അമിത പ്രമേഹമുള്ളവര്‍, പുകവലി-മദ്യപാന ശീലമുള്ളവര്‍, പോഷകാഹാര കുറവുള്ളവര്‍, കിടപ്പുരോഗികള്‍, അന്തർസംസ്ഥാന തൊഴിലാളികള്‍, എച്ച്.ഐ.വി രോഗവുമായി ജീവിക്കുന്നവര്‍, ക്ഷയരോഗബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍ എന്നിവരെയാണ് ജില്ലയില്‍ കോവിഡിനൊപ്പം ടി.ബി പരിശോധനക്കും വിധേയമാക്കിയതെന്ന് ജില്ല ടി.ബി ഓഫിസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍ അറിയിച്ചു. ക്ഷയരോഗ നിയന്ത്രണത്തിന് മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളെ അക്ഷയകേരള പുരസ്‌കാരം നല്‍കി കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രി കെ.കെ. ശൈലജ ആദരിച്ചിരുന്നു. ജില്ലയില്‍ തുടര്‍ച്ചയായി 12 മാസം അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ക്ഷയരോഗമില്ലാത്ത, ഡ്രഗ് റസിസ്​റ്റൻറ്​ ടി.ബി ഇല്ലാത്ത 49 പഞ്ചായത്തുകളെയാണ് ആദരിച്ചത്. ജില്ലയിലെ ഒരു പഞ്ചായത്തിലും ക്ഷയരോഗ ചികിത്സ ഇടക്കു​െവച്ച് നിര്‍ത്തിയ രോഗികള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷയരോഗ നിവാരണ പ്രവര്‍ത്തനം കോവിഡ് പ്രതിരോധത്തോടൊപ്പം ത്വരിതപ്പെടുത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story