Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെറുകോൽപുഴ-മണിയാർ...

ചെറുകോൽപുഴ-മണിയാർ റോഡ്​ വികസനം: പൊതുമരാമത്ത് സംഘം പരിശോധന നടത്തി

text_fields
bookmark_border
റാന്നി: ചെറുകോൽപുഴ-മണിയാർ റോഡി​ൻെറ വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. റോഡി​ൻെറ വിശദ പ്രോജക്ട് റിപ്പോർട്ട് ജനുവരിയിൽ അനുമതിക്ക്​ സമർപ്പിക്കുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. പ്രോജക്ട് റിപ്പോർട്ടി​ൻെറ വിശദാംശങ്ങൾ നേരിൽ കാണാൻ തിരുവനന്തപുരത്തുനിന്ന്​ പൊതുമരാമത്ത് ​േപ്രാജക്​ട്​ പ്രിപറേഷൻ യൂനിറ്റ് (പി.പി.യു) ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയത്. ചെറുകോൽപ്പുഴ മുതൽ മണിയാർ വരെയുള്ള 40 കി.മീ. ദൂരത്തിൽ പരിശോധന നടത്തി. ചെറുകോൽപ്പുഴ-റാന്നി, കല്യാണിമുക്ക്-അലിമുക്ക്, ജണ്ടാ-അത്തിക്കയം, തോണിക്കടവ്-കൂനംകര, പുതുക്കട-കണ്ണന്നുമൺ-മഠത്തുംമൂഴി, മഠത്തുംമൂഴി-മാമ്പാറ-മണിയാർ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്. ഉദ്ദേശം 150 കോടി രൂപയാണ് ​െചലവ് പ്രതീക്ഷിക്കുന്നത്. ചെറുകോൽപ്പുഴ മുതൽ റാന്നി വലിയപള്ളി വരെയുള്ള ഭാഗം റോഡ് വീതി കൂട്ടുന്നതിന്​ നാട്ടുകാർ സൗജന്യമായി ഭൂമി വിട്ടുനൽകിയിട്ടുണ്ട്. ബാക്കിയുള്ള റോഡുകൾ 12 മീറ്റർ ആയി ഉയർത്താൻ ലഭ്യമാക്കേണ്ടതുണ്ട്. 40 കി.മീ. ദൂരം ഉള്ളതിനാലാണ് വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ വൈകുന്നത്. ചെറിയ പാലങ്ങളും കലുങ്കുകളുമെല്ലാം 11 മീറ്റർ വീതിയിൽ വർധിപ്പിക്കും. പ്രോജക്ടിന് ഫെബ്രുവരിയിൽ അംഗീകാരം ലഭിക്കുകയും തുടർന്ന് ടെൻഡർ നടപടിയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. രാജു എബ്രഹാം എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. പ്രസാദ്, പഞ്ചായത്ത് അംഗം സുധി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ജെറിൻ, അരുൺ എന്നിവരും പി.പി.യു ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ചിത്രം: PTL Cherukolpuzha Maniyar Road ചെറുകോൽപ്പുഴ-മണിയാർ റോഡി​ൻെറ ​േപ്രാജക്ട് റിപ്പോർട്ടി​ൻെറ വിശദാംശങ്ങൾ പരിശോധിക്കാൻ തിരുവനന്തപുരത്തുനിന്ന് എത്തിയ ഉദ്യോഗസ്ഥ സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story