Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTക്ഷേമപെന്‍ഷന്‍: മസ്റ്ററിങ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം
text_fieldsbookmark_border
പത്തനംതിട്ട: വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ് നടത്തണം എന്നരീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശനങ്ങള്‍ അടിസ്ഥനരഹിതം. 2021 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിങ് നടത്തണം എന്ന നിർദേശം ഔേദ്യാഗികമായി നല്‍കിയിട്ടില്ല. മാത്രമല്ല മസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയായതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനം തടയാനുള്ള ശക്തമായ നടപടി അക്ഷയകേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അനിയന്ത്രിത ആള്‍ക്കൂട്ടങ്ങള്‍ അക്ഷയകേന്ദ്രത്തില്‍ അനുവദനീയമല്ല. സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുജനം സഹകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് പത്തനംതിട്ട: ഗവ. ഐ.ടി.ഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം 18ന് രാവിലെ 10 നും എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനത്തിന് ഉച്ചക്ക് 12നും ഇൻറര്‍വ്യൂ നടക്കും. മണിക്കൂറിന് 240 രൂപ നിരക്കില്‍ ഒരുമാസം പരമാവധി 24,000 രൂപ. യോഗ്യത: ഡി/സിവില്‍: ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എൻജിനീയറിങ് ഡിഗ്രി (ഒരുവര്‍ഷ പ്രവൃത്തിപരിചയം), ഡിപ്ലോമ (രണ്ട് വര്‍ഷ പ്രവൃത്തിപരിചയം), എന്‍.ടി.സി (മൂന്നുവര്‍ഷ പ്രവൃത്തിപരിചയം). താൽപര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റാന്നി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. യോഗ്യത:എ.സി.ഡി: എതെങ്കിലും എന്‍ജിനീയറിങ് ട്രേഡില്‍ ഡിപ്ലോമയും അധ്യാപന പരിചയവും അല്ലെങ്കില്‍ എന്‍ജിയറിങ് ബിരുദം. ഈ മാസം 14ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമന ഇൻറർവ്യൂ ഈ മാസം 18ന് രാവിലെ 10ന് നടക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735 296090. തൊഴിലധിഷ്ഠിത കോഴ്‌സ് പത്തനംതിട്ട: കെല്‍ട്രോണിൻെറ അടൂരിലെ നോളജ് സൻെററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറുമാസം), വേർഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റ എന്‍ട്രി (മൂന്നു മാസം)കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ, പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിൻറനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി അഡ്വാന്‍സ്ഡ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 25 ശതമാനം ഫീസിളവ് നേടാം. ഫോണ്‍: 8547632016, 9526229998. മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം പത്തനംതിട്ട: മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നുവരെ 'മുട്ടക്കോഴി വളര്‍ത്തല്‍' വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താൽപര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188522711, 0469 2965535.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story