Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:28 AM IST Updated On
date_range 8 Jan 2021 5:28 AM ISTതിരുവല്ല നഗരസഭ സ്റ്റേഡിയം നവീകരണത്തിന് കർമപദ്ധതി
text_fieldsbookmark_border
തിരുവല്ല: നാശത്തിൻെറ പാതയിൽ എത്തിനിൽക്കുന്ന തിരുവല്ല നഗരസഭയുടെ സ്റ്റേഡിയം നവീകരണത്തിന് കർമപദ്ധതി തയാറാക്കി. തകർച്ചയിലായ സ്റ്റേഡിയം വികസനത്തെക്കുറിച്ച് കൂടിയാലോചിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രതീക്ഷയേകുന്ന ചർച്ചകൾ നടന്നത്. ചുറ്റുപാടും റോഡുകൾ ഉയർന്നതോടെ താഴ്ചയിലായ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കും. സമീപത്തുകൂടി ഒഴുകുന്ന മുല്ലേലി തോടിന് ആഴംകൂട്ടി വെള്ളം ഒഴുക്കിവിടും. സ്റ്റേഡിയത്തിലെ വടക്കുകിഴക്ക് ഭാഗത്തെ താഴ്ന്ന സ്ഥലങ്ങൾ സമനിരപ്പാക്കും. മലിനജലം പുറന്തള്ളാൻ െഡ്രയിനേജ് സംവിധാനം കാര്യക്ഷമമാക്കും. പൊട്ടിപ്പൊളിഞ്ഞ ഗാലറി അറ്റകുറ്റപ്പണി നടത്തും. 365 ദിവസവും പബ്ലിക് സ്റ്റേഡിയം കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ തക്കവണ്ണം സജ്ജമാക്കാൻ കർമനിരതരായ ടാസ്ക് ഫോഴ്‌സിനെ നിയോഗിക്കും. ഈ ടാസ്ക് ഫോഴ്സിൻെറ നേതൃത്വത്തിൽ സ്റ്റേഡിയത്തിൻെറ വികസനം സാധ്യമാക്കും. സാങ്കേതികവിദഗ്ധരെ കൊണ്ടുവന്ന് സ്റ്റേഡിയം വികസിപ്പിക്കാനുള്ള വിപുല പദ്ധതി തയാറാക്കും. ഇതുപ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ടുകൾ ലഭ്യമാക്കാൻ എം.പി, എം.എൽ.എ മുഖേന ശ്രമം നടത്തും. രണ്ടുഘട്ടമായി സ്റ്റേഡിയം വികസനം യാഥാർഥ്യമാക്കും. രണ്ടാംഘട്ടത്തിൽ ടെന്നിസ്, ഹാൻഡ് ബാൾ, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങൾക്ക് ഇൻഡോർ കോർട്ടും സജ്ജമാക്കാൻ നടപടി സ്വീകരിക്കും. മാത്യു ടി. തോമസിൻെറ ക്വാറൻറീൻ കാലാവധി കഴിഞ്ഞാലുടൻ വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനങ്ങളെടുക്കും. യോഗം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരി, മറ്റ് കൗൺസിലർമാരായ റെജിനോൾഡ് വർഗീസ്, അനു ജോർജ്, ക്രിക്കറ്റ്, ഫുട്‌ബാൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ചിത്രം: PTL Stadium Yogam സ്റ്റേഡിയം വികസനത്തെക്കുറിച്ച് കൂടിയാലോചിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story