Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യബസുകളുടെ...

സ്വകാര്യബസുകളുടെ ബുദ്ധിമുട്ട്: അസോസിയേഷൻ ചർച്ച നടത്തി

text_fields
bookmark_border
അടൂർ: സ്വകാര്യബസുകളുടെ പാർക്കിങ്, ബസ് ബേയിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അടൂർ നഗരസഭ ചെയർമാൻ ഡി. സജിയുമായി ചർച്ച നടത്തി. കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ഒരുബസ് ബേയിൽ ഓട പണിയുന്നതിന്​ എടുത്ത മൺകൂന കാരണം ബസുകൾക്ക് കയറൻ പ്രയാസമുണ്ടാക്കുന്നു. ഗവ. ജനറൽ ആശുപത്രിക്ക്​ സമീപത്തെ സ്വകാര്യബസ്​ സ്​റ്റാൻഡിൽ രണ്ടുബസ്​ ഒരേ സമയം പാർക്ക്​ ചെയ്യാനുള്ള സൗകര്യം, ബസ് കയറിയിറങ്ങുന്ന ബസ് ബേയിൽ മറ്റു വാഹനങ്ങൾ പാർക്കുചെയ്യുന്നു വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ആവശ്യം ഉന്നയിച്ച എല്ലാ കാര്യങ്ങളും എത്രയും വേഗം നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ ഉറപ്പുനൽകിയതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ അടൂർ താലൂക്ക് പ്രസിഡൻറ്​ ലിജു മംഗലത്ത്, സെക്രട്ടറി നൈനാൻ പുത്തൻപുരയിൽ, റിയാസ്, അനൂപ് ചന്ദ്രശേഖർ, കിരൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റാന്നി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക്: 12.78 കോടി അനുവദിച്ചു റാന്നി: റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് കിഫ്​ബി ധനസഹായമായി ആദ്യഘട്ടത്തിൽ 12.78 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. ആകെ 30 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതി​ൻെറ ആദ്യ ഘട്ടത്തിനുള്ള തുകയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതി​ൻെറ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകാൻ സർക്കാർ പൊതുമേഖല സ്ഥാപനമായ ഹൈറ്റ്​സിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവർ തയാറാക്കി നൽകിയ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. പരിശീലനം നൽകുന്നു റാന്നി: പഴവങ്ങാടി കൃഷിഭവൻ പരിധിയി​െല കർഷകർക്കള തേനീച്ച വളർത്തൽ, മത്സ്യകൃഷി, കന്നുകാലി വളർത്തൽ എന്നിവയിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ 12ന് മുമ്പ്​ കൃഷിഭവനിൽ പേര് രജിസ്​റ്റർ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story