Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTകോന്നി മെഡിക്കല്‍ കോളജ്: കിടത്തിച്ചികിത്സ ഫെബ്രുവരിയിൽ
text_fieldsbookmark_border
ഉന്നതതല യോഗം ചേർന്നു പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിൻെറ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ആദ്യം 100 കിടക്കയുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടര്‍ന്ന് 500ഉം കിടക്കയുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. ഇതോടൊപ്പം കാരുണ്യ ഫാര്‍മസിയും സജ്ജമാക്കും. കിടത്തിച്ചികിത്സ തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍, പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതി കണക്ഷന് എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. പാറ നീക്കം ചെയ്യാനുള്ള നടപടി വേഗത്തിലാക്കും. ഓപറേഷന്‍ തിയറ്ററുകള്‍ മോഡുലാര്‍ ഓപറേഷന്‍ തിയറ്ററുകളാക്കി മാറ്റും. പാര്‍ക്കിങ്, വേസ്റ്റ് മാനേജ്‌മൻെറ്, സ്വീവേജ് ട്രീറ്റ്‌മൻെറ് പ്ലാൻറ് എന്നിവ സജ്ജമാക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കും. റോഡ് നിർമാണം വേഗത്തിലാക്കും. ആശുപത്രി വികസന സമിതി കഴിയുന്നതും നേരേത്ത രൂപവത്കരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളജിൻെറ സുഗമമായ പ്രവര്‍ത്തനത്തിന് 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 286 തസ്തികകളാണ് അടുത്തിടെ സൃഷ്ടിച്ചത്. ആശുപത്രിയുടെ രണ്ടാംഘട്ട നിർമാണത്തിനായി 218 കോടിയും അനുവദിച്ചു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കലക്ടര്‍ പി.ബി. നൂഹ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്‌പെഷല്‍ ഓഫിസര്‍ ഡോ. ഹരികുമാരന്‍ നായര്‍, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, സൂപ്രണ്ട് ഡോ. എസ്. സജിത് കുമാര്‍, ധനകാര്യം, പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചിത്രം: PTL Konni MC കോന്നി മെഡിക്കല്‍ കോളജിൻെറ വികസന പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story