Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലഞ്ഞൂരില്‍ ജില്ല...

കലഞ്ഞൂരില്‍ ജില്ല നഴ്‌സറിക്ക്​ അനുമതിയായി

text_fields
bookmark_border
പത്തനംതിട്ട: വനം വകുപ്പി​ൻെറ കലഞ്ഞൂര്‍ ഡിപ്പോ ജങ്​ഷനിലുള്ള സ്ഥലത്ത് ജില്ല നഴ്‌സറിക്ക് അനുമതിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ വനവത്കരണത്തിന്​ ആവശ്യമായ മുഴുവന്‍ തൈകളും ഇനി കലഞ്ഞൂരില്‍ നിന്നാകും ഉൽപാദിപ്പിക്കുക. വനം വകുപ്പിലെ സാമൂഹിക വനവത്​കരണ വിഭാഗത്തി​ൻെറ ചുമതലയിലായിരിക്കും നഴ്‌സറി പ്രവര്‍ത്തിക്കുക. 12 ഹെക്ടര്‍ സ്ഥലമാണ് ഡിപ്പോ ജങ്​ഷനില്‍ വനംവകുപ്പിന് ഉള്ളത്. ഇതില്‍ 2.17 ഹെക്ടര്‍ സ്ഥലത്താണ് ജില്ല നഴ്‌സറി സ്ഥാപിക്കുക. 85 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ തന്നെ അഞ്ചു ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം വനം വകുപ്പുവക സ്ഥലങ്ങളില്‍ പ്ലാൻറിങ്ങിന്​ ആവശ്യമായ തൈകളും ഉൽപാദിപ്പിക്കണം. റോഡ്, ജലം ഉൾപ്പെടെയുള്ള സൗകര്യവും കൂടി പരിഗണിച്ചാണ് ജില്ല നഴ്‌സറി കലഞ്ഞൂരില്‍ അനുവദിച്ചത്. കോന്നി തേക്കിന് സംസ്ഥാനം മുഴുവന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. വര്‍ഷം മുഴുവന്‍ തേക്ക് തൈകളും സ്​റ്റമ്പും ഇവിടെ നിന്ന്​ ജനങ്ങള്‍ക്ക് ലഭിക്കും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഓര്‍ക്കിഡ് ഉൾപ്പെടെയുള്ള 200ഇനം സസ്യങ്ങള്‍ സംരക്ഷിക്കുന്ന പ്ലാൻറ്​ ലൈബ്രറിയും ഇവിടെ സ്ഥാപിക്കും. പോളി ഹൗസിനുള്ളിലാകും ഇത് സ്ഥാപിക്കുന്നത്. നേച്ചര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യവും ഇവിടെ ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ല നഴ്‌സറിക്ക്​ ഉപയോഗിക്കുന്ന സ്ഥലം കഴിഞ്ഞ് ബാക്കി സ്ഥലത്ത് ഔഷധസസ്യ ഉദ്യാനം നിര്‍മിച്ച് സഞ്ചാരികളെ അടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതിയും തയാറായി വരുന്നതായും എം.എല്‍.എ പറഞ്ഞു. നിരവധി ആളുകള്‍ക്ക് തൊഴില്‍ സാധ്യത ഉണ്ടാക്കാന്‍ കഴിയുന്ന നിലയില്‍ക്കൂടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story