Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTമുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മക്ക് കോവിഡ്
text_fieldsbookmark_border
തിരുവല്ല: നിരണം അരീതോട്ടിലെ കുളിക്കടവിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിരണം ഒന്നാം വാർഡിൽ കാട്ടുനിലം പള്ളിക്ക് സമീപം കണ്ണിശ്ശേരി കാട്ടുനിലത്ത് വീട്ടിൽ സതീഷ് കുമാറിൻെറ ഭാര്യ ജീവ സതീഷിൻെറ (47) മൃതദേഹമാണ് മൂന്നിന് രാവിലെ 11.30ഓടെ കുളിക്കടവിൽനിന്ന് കണ്ടെത്തിയത്. ജീവയുടെ ഭർത്താവ് അടക്കം ആറുപേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. പ്രഭാത നടത്തത്തിനുപോയ ജീവയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള കടവിനോടുചേർന്ന് മൃതദേഹം കണ്ടെത്തിയത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. ഉദ്യോഗസ്ഥന് കോവിഡ്: തിരുവല്ല താലൂക്ക് ഓഫിസ് അടച്ചു തിരുവല്ല: ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല താലൂക്ക് ഓഫിസ് താൽക്കാലിമായി അടച്ചു. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി അടുത്തിടപഴകിയ ജീവനക്കാർ അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന റവന്യൂ ടവറിലെ മൂന്നാംനില അടുത്തദിവസം പൂർണമായും അണുമുക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. താലൂക്ക് ഓഫിസിലെ മുഴുവൻ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story