Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷകരെ...

കർഷകരെ തെരുവിലിറക്കുന്നത് നീതിനിഷേധം -ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്

text_fields
bookmark_border
റാന്നി: കർഷകരെ തെരുവിലിറക്കുന്നത് നീതിനിഷേധമെന്ന് ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്. റാന്നി ഡി.എഫ്.ഒയിലേക്ക് പെരുമ്പെട്ടി, പൊന്തൻപുഴ പ്രദേശത്തെ കൈവശ കർഷകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറ്റനാട് ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ അഡ്വ. മനോജ് ചരളേൽ മുഖ്യപഭാഷണം നടത്തി. പഞ്ചായത്ത്​ മെംബർമാരായ ബിനോജ് കുമാർ, ഉഷ ഗോപി, എസ്. രാജീവൻ, എസ്. രാധാമണി, സത്യൻ, ഒ.ജി. ശാന്തമ്മ, സന്തോഷ് പെരുമ്പെട്ടി, സുമതിക്കുട്ടി എന്നിവർ സംസാരിച്ചു. ചിത്രം: PTL Ranni DFO March റാന്നി ഡി.എഫ്.ഒയിലേക്ക് പെരുമ്പെട്ടി, പൊന്തൻപുഴ പ്രദേശത്തെ കൈവശ കർഷകർ നടത്തിയ പ്രതിഷേധ മാർച്ച് സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകുന്നു റാന്നി: അങ്ങാടി-ചെട്ടിമുക്ക് റോഡിൽ കാവുങ്കൽ ബൈപാസ് റോഡ് ചേരുന്ന ഭാഗത്തെ അപകടം ഒഴിവാക്കാനുള്ള പണി അന്തിമഘട്ടത്തിൽ. കാവുങ്കൽ ബൈപാസിൽനിന്ന് ചെട്ടിമുക്ക് റോഡിലേക്ക് കയറുന്നതി​ൻെറ ഇരുവശവും സംരക്ഷണഭിത്തി കെട്ടുന്ന പണി പൂർത്തിയാകുന്നു. അങ്ങാടി-ചെട്ടിമുക്ക് റോഡ് ഉന്നത നിലവാരത്തിൽ പണിതപ്പോൾ ഈ ഭാഗങ്ങൾ ഉയർന്ന് അപകടസാധ്യത വർധിച്ചിരുന്നു. റോഡ് ഉയർന്നപ്പോൾ ബൈപാസിൽനിന്നുള്ള റോഡി​ൻെറ ഇരുവശവും താഴ്ന്ന നിലയിലായിരുന്നു. ഇതിനു പരിഹാരത്തിനായി ഇരുവശവും സംരക്ഷണഭിത്തി കെട്ടുന്ന പണികളാണ് പൂർത്തിയാകുന്നത്. ചിത്രം: PTL Samrakshana Bhithi കാവുങ്കൽപടി ബൈപാസ് ചെട്ടിമുക്ക് റോഡുമായി ചേരുന്ന ഭാഗത്ത് വളവിലെ അപകടം ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story