Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരുതിക്കോട്-നെല്ലിവിള...

മരുതിക്കോട്-നെല്ലിവിള റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊടുമണ്‍​: ഗ്രാമപഞ്ചായത്തിലെ മരുതിക്കോട്- നെല്ലിവിള റോഡ് നിർമാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. റോഡി​ൻെറ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പ്രയാസമായിരുന്ന റോഡാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തത്. ചിറ്റയം ഗോപകുമാര്‍ എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടില്‍നിന്ന്​ 13,15,000രൂപ ഉപയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, എ.ജി ശ്രീകുമാര്‍, അഞ്ജന, ബാബുജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമായത്. കെപ്‌കോ ആശ്രയ പദ്ധതി ഉദ്ഘാടനം ചെയ്തു കൊടുമൺ: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എൽ.എ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ അശരണരായ 1234 വിധവകള്‍ക്ക് സൗജന്യമായി 10 കോഴിയും മൂന്നുകിലോ തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കെപ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കോഴിവിതരണം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. തുളസീധരന്‍പിള്ളയും തീറ്റവിതരണം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ധന്യദേവിയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ. രാജീവ്കുമാര്‍, വിവിധ വാര്‍ഡ് മെംബര്‍മാരായ ലിസി റോബിന്‍സ്, സേതുലക്ഷ്മി, സൂര്യ കലാദേവി, ടി. ജയ, രേവമ്മ വിജയന്‍, ജിതേഷ്‌കുമാര്‍ രാജേന്ദ്രന്‍, രണ്ടാംകുറ്റി അജി, എ.വിജയന്‍ നായര്‍, എ വിപിന്‍കുമാര്‍, സിനി ബിജു, എം.ജി ശ്രീകുമാര്‍, അഡ്വ. സി പ്രകാശ്, രതീദേവി, പുഷ്പലത, അഞ്ജന ബിനുകുമാര്‍, പി.എസ് രാജു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ബിനോയ് ജോര്‍ജ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു വി തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷ്യപത്രം സമര്‍പ്പിക്കണം റാന്നി​/പെരുനാട്: ഗ്രാമപഞ്ചായത്തിലെ ദേശീയ വിധവ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ പ്രായം 60 വയസ്സിനു താഴെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം നാളിതുവരെയും നല്‍കാത്തവര്‍ ഈമാസം 18 ന് മുമ്പായി പെരുനാട് പഞ്ചായത്തില്‍ ഹാജരാക്കണമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story