Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസീതത്തോട് പഞ്ചായത്തിൽ...

സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രഫഷനൽ കോളജ് ആരംഭിക്കും -എം.എൽ.എ

text_fields
bookmark_border
കോന്നി: സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രഫഷനൽ കോളജ് ആരംഭിക്കാൻ മഹാത്മഗാന്ധി സർവകലാശാലയുടെ പരിധിയിലുള്ള സൻെറർ ഫോർ പ്രഫഷനൽ ആൻഡ്​ അഡ്വാൻസ്ഡ് സ്​റ്റഡീസ് (സീപാസ്) തീരുമാനിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളജ് ആരംഭിക്കുന്നതിന്​ മുന്നോടിയായി ഓഫിസ് ഉടൻ പ്രവർത്തനം ആരംഭിക്കും. താൽക്കാലിക സൗകര്യം ഒരുക്കി നൽകുന്നതുൾ​െപ്പടെ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനം എടുക്കുന്നതിനായി ബുധനാഴ്​ച രാവിലെ സീതത്തോട്ടിൽ യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു. കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു​മാസം മുമ്പ്​ എം.എൽ.എയും ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥലപരിശോധന നടത്തിയിരുന്നു. മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയുമായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി സീതത്തോട്ടിൽ ആരോഗ്യമേഖലക്ക്​ പ്രാമുഖ്യം നൽകി ഒരു കോളജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് സീപാസ് സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷ​ൻെറ നേതൃത്വത്തിൽ മെഡിക്കൽ പ്രഫഷനൽ കോളജ് അനുവദിക്കാൻ തീരുമാനമായത്. ബി.എസ്​സി കോഴ്സുകളായ നഴ്സിങ്​, എം.എൽ.ടി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോതെറപ്പി എന്നിവയുമാണ് ഇവിടെ ആരംഭിക്കുന്ന കോഴ്സുകൾ. അഞ്ചേക്കർ സ്ഥലമാണ് കോളജ് നിർമിക്കുന്നതിന്​ ആവശ്യമുള്ളത്. കക്കാട് പവർഹൗസിന്​ സമീപമുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഇലക്ട്രിസിറ്റി ബോർഡി​ൻെറ ഉടമസ്ഥതയിലുള്ള ഇവിടുത്തെ സ്ഥലം കോളജിന് പര്യാപ്തമാണെന് സീപാസ് സംഘം വ്യക്തമാക്കിയിരുന്നു. അഡ്മിഷൻ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. എം.ജി യൂനിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസായിരിക്കും കുട്ടികളിൽനിന്ന് ഈടാക്കുക. കോളജ് പ്രവർത്തനം ആരംഭിച്ചശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളജും ഇവിടെത്തന്നെ പ്രവർത്തനം ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story