Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTബാബു ജോർജിേൻറത് പരാജിതനിൽനിന്നുണ്ടാകുന്ന സ്വാഭാവിക പ്രതികരണം -എസ്.ഡി.പി.ഐ
text_fieldsbookmark_border
പത്തനംതിട്ട: എസ്.ഡി.പി.ഐക്കെതിരെ ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉന്നയിക്കുന്ന ആരോപണങ്ങൾ, കോൺഗ്രസിൻെറ കനത്ത തോൽവിയിലൂടെ പരാജിതനായ ഒരാളിൽനിന്നുണ്ടാകുന്ന സ്വഭാവിക പ്രതികരണമാെണന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത് അഭിപ്രായപ്പെട്ടു. രണ്ടു സ്വതന്ത്രരെ കൂടെനിർത്താൻ കഴിവില്ലാത്ത ബാബു ജോർജ് എസ്.ഡി.പി.ഐക്കെതിരെ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാൻ നടത്തുന്ന ശ്രമം വിജയിക്കില്ല. റാന്നിയിൽ സി.പി.എം-ബി.ജെ.പി സഖ്യത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. കോട്ടാങ്ങൽ പഞ്ചായത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിനായി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന കോൺഗ്രസാണ് മതേതരത്വം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story