Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTറാന്നി ടൗണിൽ തെരുവുനായ്ക്കൾ പെരുകുന്നു
text_fieldsbookmark_border
റാന്നി: റാന്നി ടൗണിൽ പഴവങ്ങാടിക്കര പ്രദേശത്തും പരിസരങ്ങളിലും തെരുവുനായ്ക്കൾ ജനജീവിതത്തിനു ഭീഷണിയാകുന്നു. മാമുക്കിൽ റോഡ് അരികിലെ പണിതീരാത്ത കെട്ടിടമാണ് ഇവ താവളമാക്കിയിരിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ രാജകീയമയാണ് താമസം. ആംബുലൻസിൻെറ ശബ്ദം കേട്ടാൽ ഇവ കൂട്ടമായി കുരക്കും. രാത്രിയായാൽ ചെറുറോഡുകളിലും മറ്റും കൂട്ടംകൂടി നിൽക്കുന്നത് ബൈക്ക് യാത്രക്കാർക്ക് ഭീഷണിയാണ്. പട്ടികളെ പിടികൂടി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചയത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. PTL Ranni theruv naykkal റാന്നി മാമുക്കിൽ തെരുവുനായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നു ------------------------- പഴവങ്ങാടിയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും -എം.എൽ.എ റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ എല്ലാ വീടുകൾക്കും കുടിവെള്ളമെത്തിക്കുന്ന ബൃഹത്തായ പദ്ധതിക്ക് മാടത്തുംപടിയിൽ തുടക്കമായി. റാന്നി-പഴവങ്ങാടി -വടശ്ശേരിക്കര കുടിവെള്ളപദ്ധതിയുടെ ശേഷി വർധിപ്പിച്ചാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1050 കണക്ഷനുകളാണ് ആദ്യഘട്ടം നൽകുന്നത്. രണ്ടാംഘട്ടത്തിൽ അവശേഷിക്കുന്ന 2987 കുടുംബങ്ങൾക്ക് ഹൗസ് കണക്ഷൻ നൽകാനായി 14 കോടിയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിന് നൽകി. ആകെയുള്ള 6560 ഭവനങ്ങളിൽ പൈപ്പ് കണക്ഷനുള്ളത് 2523 വീടുകൾക്ക് മാത്രമാണ്. കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത്-ഗുണഭോക്തൃ വിഹിതമായി 115.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഡബ്ല്യു ചർച്ചിനു സമീപത്തെ വീട്ടിൽ പൈപ്പ് കണക്ഷൻ നൽകി പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് കുര്യാക്കോസ് അധ്യക്ഷനായി. വൈസ് പ്രസി. അനി സുരേഷ്, അംഗങ്ങളായ അനു ടി.ശാമൂവൽ, അനിത അനിൽകുമാർ, ബെറ്റ്സി ഉമ്മൻ, ബിനിറ്റ് മാത്യു, എക്സിക്യൂട്ടിവ് എൻജിനീയർ എ. ഹരികുമാർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ദിലീപ് ഗോപാൽ, അസി. എൻജിനീയർ പ്രേംകുമാർ എന്നിവർ സംസാരിച്ചു. PTL pazhavangadi kudivellam padhathi പഴവങ്ങാടി പഞ്ചായത്തിലെ എല്ലാ വീടുകൾക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി മാടത്തുംപടിയിൽ രാജു എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story