Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTകെ.ജി.ഒ.യു ധര്‍ണ നടത്തി
text_fieldsbookmark_border
അടൂര്‍: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ റവന്യൂ ടവറിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജനശ്രീ ജില്ല ചെയര്‍മാന്‍ പഴകുളം ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി. രമേശന്‍ അധ്യക്ഷതവഹിച്ചു. ജോസ് ഫിലിപ്, റോയ് തോമസ്, എബി എബ്രഹാം എന്നിവര്‍ സംസാരിച്ചു. കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ അടൂര്‍: കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പള്ളിക്കല്‍ കൃഷിഭവൻെറ മുന്നില്‍ ധര്‍ണ നടത്തി. ജനശ്രീ ജില്ല ചെയര്‍മാന്‍ പഴകുളം ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹരികുമാര്‍ അധ്യക്ഷതവഹിച്ചു. സതീഷ് പഴകുളം, സദാശിവന്‍, ബി. രമേശന്‍, ഉത്തമന്‍, സതീഷ്, ഗോപാലകൃഷ്ണന്‍ നായര്‍, ശശി, അനിയന്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. സിമൻറ് വിലവര്‍ധനക്ക് അധികാരികൾ കൂട്ടുനിൽക്കുന്നു - കോൺട്രാക്ടേഴ്സ് അസോ. അടൂര്‍: ഒരു പാക്കറ്റ് സിമൻറിന് 50-100 രൂപ വിലവര്‍ധിപ്പിച്ച് സിമൻറ് വിപണിയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന കമ്പനികളുടെ നിലപാടിന് അധികാരികള്‍ കൂട്ടുനില്‍ക്കുന്നതായി ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോ. ജില്ല കമ്മിറ്റി ആരോപിച്ചു. വില കൂട്ടാനുള്ള സിമൻറ് കമ്പനികളുടെ നീക്കത്തിനെതിരെ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ഒരു ഇടപെടലുകളും നടത്താത്തതുമൂലം നിര്‍മാണ മേഖലയിൽ പ്രതിസന്ധി വര്‍ധിക്കുന്നു. കൂലി വര്‍ധനയും സാധന സാമഗ്രികളുടെ വിലവര്‍ധനവും മൂലം നഷ്ടത്തിലാണ് കരാറുകാര്‍. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. വിലവര്‍ധനക്കെതിരെ സമരം നടത്തുമെന്നും ജില്ല പ്രസിഡൻറ് ജോര്‍ജ് സൈബുവും ജില്ല ജനറല്‍ സെക്രട്ടറി കമറുദ്ദീന്‍ മുണ്ടുതറയിലും പ്രസ്താവനയില്‍ അറിയിച്ചു. ------------- കോൺഗ്രസ് ധര്‍ണ അടൂര്‍: പിണറായി സര്‍ക്കാറിൻെറ ജനവഞ്ചനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പഴകുളം മണ്ഡലത്തിലെ വിവിധ വാര്‍ഡുകളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പഴകുളം വാര്‍ഡ് കമ്മിറ്റി നേതൃത്വത്തില്‍ ധര്‍ണ ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡൻറ് നിസാര്‍ ഫാത്തിമ അധ്യക്ഷതവഹിച്ചു. ആലുംമൂട് വാര്‍ഡ് കമ്മിറ്റി നേതൃത്വത്തില്‍ ഡി.സി.സി അംഗം നാസര്‍ പഴകുളം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് സെക്രട്ടറി ഷരീഫ് കാത്തുവിള അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story