Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി-പുനലൂര്‍ പാത...

കോന്നി-പുനലൂര്‍ പാത സമയബന്ധിതമായി പൂര്‍ത്തിയാക്കും -മന്ത്രി ജി. സുധാകരന്‍

text_fields
bookmark_border
കോന്നി: കോന്നി-പുനലൂര്‍ റീച്ചി​ൻെറ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോന്നി-പുനലൂര്‍ റീച്ചി​ൻെറ നിര്‍മാണ ഉദ്ഘാടനം പത്തനാപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ റീച്ചിന് 221.04 കോടിയാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 98 കലുങ്കുകളുടെയും മൂന്നു പാലങ്ങളുടെയും പുനര്‍നിര്‍മാണം, പുതിയ ഒരുകലുങ്ക്, രണ്ടു പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം എന്നിവ നടത്തും. 53 ജങ്​ഷനുകളും നവീകരിക്കും. മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ---------------- ഇരവിപേരൂരില്‍ ഫിറ്റ്നസ് സൻെറര്‍ പ്രവര്‍ത്തനം ആരംഭിച്ചു പത്തനംതിട്ട: ഇരവിപേരൂരില്‍ പഞ്ചായത്തി​ലെ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലീ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫിറ്റ്നസ് സൻെറര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ വ്യായാമത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഓപണ്‍ ജിം സംവിധാനം നടപ്പാക്കിയത്. ഇരവിപേരൂര്‍ എഫ്.എച്ച്.സിലെ ഓപണ്‍ ജിം, ചെന്നീര്‍ക്കര എഫ്.എച്ച്.സിലെ ഓപണ്‍ ജിം, പത്തനംതിട്ട നഗരസഭയിലെ ഓപണ്‍ ജിം എന്നിവയാണ്​ ആറന്മുള നിയോജകമണ്ഡലത്തില്‍ അനുവദിച്ചത്. നാലുപേര്‍ക്ക് ഫുട്ബാള്‍ കളിക്കാന്‍ കഴിയുന്ന ഫുട്സാല്‍, ഷട്ടില്‍ കോര്‍ട്ട്, ഏഴ് ഉപകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഓപണ്‍ ജിം എന്നിവയാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡൻറ്​ അനസൂയാദേവി അധ്യക്ഷതവഹിച്ചു. ഉദ്ഘാടനത്തോട്​ അനുബന്ധിച്ച് ഓതറ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ഇരവിപേരൂര്‍ സ്പോട്സ് കൗണ്‍സില്‍ ടീമും ചേര്‍ന്ന് ഫുട്സാല്‍ മത്സരവും ഉണ്ടായിരുന്നു. വട്ടമലപ്പടിയിൽ ശ്​മാശനം തുറന്നു അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിലെ വട്ടമലപ്പടിയിലുള്ള ഒരു ഏക്കര്‍ സ്ഥലത്ത് 65 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ശ്​മാശനം തുറന്നു. ഫര്‍ണസ് (ഗ്യാസ്), ടോയ്‌ലറ്റ്, കര്‍മം ചെയ്യുന്നതിനുള്ള സൗകര്യങ്ങളോടെയുള്ള കെട്ടിടം, ഗാര്‍ഡന്‍, തറ ടൈല്‍ പാകല്‍ എന്നിവയാണ് പറക്കോട്​ ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ഒരുക്കിയത്. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story