Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:28 AM IST Updated On
date_range 4 Nov 2020 5:28 AM ISTസാമ്പത്തിക സംവരണം; സർക്കാർ തെറ്റ് തിരുത്തണം -വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
text_fieldsbookmark_border
പന്തളം: സാമ്പത്തിക സംവരണത്തിൽ സർക്കാർ തെറ്റുകൾ തിരുത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കംനിന്ന സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതിയിലെത്തിക്കാൻ ഭരണഘടന ശിൽപികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്ന് സംഘടന സംയുക്ത ശാഖാ നേതൃസംഗമം ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സംവരണം അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ സമൂഹ മനഃസാക്ഷി ഉയരണം. സാമ്പത്തിക സംവരണം നടപ്പാക്കുകവഴി സംവരണ മേഖലയിൽ ഉയർന്നുവന്ന പരാതികൾ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യെപ്പട്ടു. പല പഠനറിപ്പോർട്ടുകളും കമീഷനുകളും വിഷയത്തിൻെറ ഗൗരവം സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാറിവരുന്ന സർക്കാറുകൾ പ്രായോഗിക നടപടി സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. റാഫി പഴകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജമാൽ എഴംകുളം അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ സൈഫുദ്ദീൻ പന്തളം, ഷാജഹാൻ, നാസർ, അൻസാർ കടക്കാട്, റാഫി, ട്രഷറർ സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ----------------- . അപകടം ക്ഷണിച്ചുവരുത്തി കൊടുംവളവിൽ വാഹനപരിശോധന തിരുവല്ല: ഗതാഗത തിരക്കേറിയ തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മണിപ്പുഴ പാലത്തിന് സമീപ കൊടുംവളവിൽ പതിവാകുന്ന പൊലീസിൻെറ വാഹനപരിശോധന ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുന്നു. വളവുകളിൽ പരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ ഉത്തരവ് ലംഘിച്ചാണ് പൊലീസിൻെറ നടപടി. അപകട സാധ്യതയേറിയ വളവിൽ ടോറസ് അടക്കം വാഹനങ്ങൾ നിരയായി തടഞ്ഞിടുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. വാഹനങ്ങൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യുന്നതും പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ പെട്ടെന്ന് എതിർദിശയിലേക്ക് വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു. PTL police vahana parishodana തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിലെ കൊടുംവളവിൽ പൊലീസ് പരിശോധനക്കായി നിർത്തിയിരിക്കുന്ന വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story