Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:28 AM IST Updated On
date_range 4 Nov 2020 5:28 AM ISTഎട്ടുമാസമായിട്ടും റോഡുപണി പൂർത്തിയായില്ല; പരാതിയുമായി നാട്ടുകാർ
text_fieldsbookmark_border
തിരുവല്ല: എട്ടുമാസം മുമ്പ് നിർമാണം തുടങ്ങിയ പെരിങ്ങര പഞ്ചായത്തിലെ ഒമ്പത്, 12 വാർഡുകളിലൂടെ കടന്നുപോകുന്ന ഇട്ടിച്ചൻ പറമ്പിൽപടി -മട്ടയ്ക്കൽ പടി റോഡിൻെറ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. 2018ലെ മഹാപ്രളയത്തോടെയാണ് റോഡ് പൂർണമായും തകർന്നത്. തുടർന്ന്, എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ടുയർത്തി ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ച് ടാറിങ് നടത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. എന്നാൽ, മെറ്റലിങ്ങിനുശേഷം മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ടാർ ചെയ്തിട്ടില്ല. മെറ്റൽ പൂർണമായും ഇളകിക്കിടക്കുന്നത് കടുത്ത യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. മെറ്റൽ ഇളകിക്കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനയാത്ര തീർത്തും ദുഷ്കരമാണ്. റോഡിൻെറ ശോച്യാവസ്ഥ മൂലം വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവായി മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമാണം വേഗത്തിലാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. PTL peringara road thakarnnu പെരിങ്ങര ഇട്ടിച്ചംപറമ്പിൽ മട്ടയ്ക്കൽപടി റോഡിലെ മെറ്റൽ ഇളകിയനിലയിൽ -------- പുഞ്ചകൃഷിക്ക് ആവശ്യമായ കക്കവിതരണം തുടങ്ങി തിരുവല്ല: നിരണം പഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലെ ഈ വർഷത്തെ പുഞ്ചകൃഷിക്ക് ആവശ്യമായ കക്ക വിതരണം തുടങ്ങി. 75 ശതമാനം സബ്സിഡി നിരക്കിൽ പെർമിറ്റ് മുഖേനയാണ് വിതരണം. കക്ക ആവശ്യമുള്ള കർഷകർ 2020ലെ കരമടച്ച രശീതിയുമായി കൃഷിഭവനിൽ 20ാം തീയതിക്കകം എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ------------ വൺ ഇന്ത്യ വൺ പെൻഷൻ സത്യഗ്രഹം തിരുവല്ല: 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രതിമാസം 10,000 രൂപ വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്ത് ഓഫിസിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. തിരുവല്ല നിയോജകമണ്ഡലം സെക്രട്ടറി കെ.ബി. ഫിലിപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ബിന്ദു ഷൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എ.ആർ. സജു, ജിബി സജു, അനിയൻ ഫിലിപ്, പ്രസന്നകുമാർ, ജേക്കബ് പണിക്കരുവീട്ടിൽ, ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story