Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല വൈദ്യുതി...

തിരുവല്ല വൈദ്യുതി സബ്‌സ്​റ്റേഷൻ നാടിന് സമർപ്പിച്ചു

text_fields
bookmark_border
തിരുവല്ല: 110 കെ.വി ആക്കി ഉയർത്തിയ കെ.എസ്.ഇ.ബി തിരുവല്ല സബ്‌സ്​റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. സബ്‌സ്​റ്റേഷ​ൻെറ ശിലാഫലക അനാച്ഛാദനം മാത്യു ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ആ​േൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ദിനേശ് അറോറ, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ ഡോ.വി. ശിവദാസന്‍, കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടർ എന്‍.എസ്. പിള്ള, ഐ.ടി ആൻഡ്​ എച്ച്.ആര്‍.എം ഡയറക്ടര്‍ പി. കുമാരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍, കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ്, ഡോ.പി. രാജൻ, രാജന്‍ ജോസഫ്, ആര്‍. ബിജിരാജ് തുടങ്ങിയവർ സംസാരിച്ചു. 2.95 കോടി ചെലവഴിച്ചാണ് 66 കെ.വി. സബ്സ്​റ്റേഷന്‍ 110 കെ.വി സബ്സ്​റ്റേഷനായി ഉയര്‍ത്തിയത്. 45,000 ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ptl__substation tvla1 ptl__substation tvla2 ptl__substation tvla3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story