Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTനവീകരിച്ച കോഴഞ്ചേരി മാര്‍ക്കറ്റ്-മരോട്ടിമുക്ക്-മേലുകര-കീഴുകരപാത നാടിന് സമര്‍പ്പിച്ചു
text_fieldsbookmark_border
പടം മെയിൽ... കോഴഞ്ചേരി: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് 80കോടി മുടക്കി ആധുനിക രീതിയില്‍ നവീകരിച്ച കോഴഞ്ചേരി മാര്‍ക്കറ്റ്-മരോട്ടിമുക്ക്-മേലുകര-കീഴുകര റോഡ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം ഓണ്‍ലൈനിലൂടെയാണ് മന്ത്രി നിര്‍വഹിച്ചത്. 3.80 മീറ്റര്‍ വീതി 5.50 മീറ്ററായി കൂട്ടിയിട്ടുണ്ട്. 2850 മീറ്റര്‍ നീളത്തില്‍ ബി.എം ആന്‍ഡ് ബി.സി ചെയ്തും ആവശ്യ ഇടങ്ങളില്‍ പാത ഉയര്‍ത്തിയുമാണ് നവീകരിച്ചത്. പാതയരിക് കോണ്‍ക്രീറ്റ് ചെയ്ത് രണ്ടുഭാഗത്ത് ഡ്രെയിനേജിനായി പൈപ്പും കലുങ്കുകളും നിര്‍മിച്ചിട്ടുണ്ട്. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്യാംമോഹന്‍, വൈസ് പ്രസിഡൻറ് പ്രകാശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി.ഈശോ, നിരത്തുവിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷീന രാജന്‍, അസി. എന്‍ജിനീയര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story