Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപുലർ ഫിനാൻസ്...

പോപുലർ ഫിനാൻസ് തട്ടിപ്പ്: പത്തനംതിട്ടയിൽ തന്നെ കോടതി വേണമെന്ന്

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിന് പത്തനംതിട്ടയിൽ പ്ര​േത്യക കോടതികൾ സ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട് വീണ ജോർജ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 1600 കോടിയുടെ തട്ടിപ്പിന്​ ഇരയാവരിൽ ഭൂരിഭാഗവും പത്തനംതിട്ട ജില്ലയിൽ തന്നെയുള്ളവരാണ്. ജില്ലയിൽ പ്രത്യേകിച്ചും ആറന്മുള മണ്ഡലത്തിൽനിന്ന്​ അനേകം പരാതികൾ ലഭിച്ചതി​ൻെറ അടിസ്ഥാനത്തിലാണ് ആവശ്യമുന്നയിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പരാതിക്കാരുടെ ബാഹുല്യം കണക്കിലെടുത്തും പോപുലർ ഗ്രൂപ് ജില്ലയിൽ തന്നെ പാപ്പർ ഹരജി നൽകിയിരിക്കുന്നതിനാലും ജില്ല ആസ്ഥാനത്തുതന്നെ കോടതി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു. നിലവിൽ തൃശൂരിലും ആലപ്പുഴയിലും ഡെസിഗ്​നേറ്റഡ് കോടതികൾ ഉണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story