Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ജനറൽ...

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യുവാവി​െൻറ പരാക്രമം; ഫർണിച്ചറുകൾ തകർത്തു

text_fields
bookmark_border
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യുവാവി​ൻെറ പരാക്രമം; ഫർണിച്ചറുകൾ തകർത്തു പടം മെയിൽ... പത്തനംതിട്ട: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കോന്നി സ്വദേശിയായ യുവാവി​ൻെറ പരാക്രമം. ഡോക്​ടററെ ഭീഷണിപ്പെടുത്തിയ ഇയാൾ അത്യാഹിത വിഭാഗത്തിലെ ഗ്ലാസുകളും ഫർണിച്ചറും അടിച്ചുതകർത്തു. കോന്നി പയ്യനാമൺ സ്വദേശി ബിജുവാണ്​ ആക്രമണം നടത്തിയത്​. ഇയാൾക്കെതിരെ പൊലീസ് ​കേസെടുത്തു. ഞായറാഴ്​ച രാത്രി ഒമ്പതിനായിരുന്നു സംഭവത്തി​​ൻെറ തുടക്കം. ബിജു ആശുപത്രിയിൽ എത്തുമ്പോൾ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു ഗർഭിണിയായ ഡോ. പ്രിനു. കുറച്ചുനേരം കാത്തിരുന്നശേഷം ഇയാൾ അക്രമാസക്തനായി. അത്യാഹിത വിഭാഗത്തി​ൻെറ ഒരുഭാഗം തകർത്തു. തടയാനെത്തിയ സുരക്ഷ ജീവനക്കാരനെയും ആക്രമിച്ചു. പൊലീസ് സ്​റ്റേഷനിലെത്തിച്ച ഇയാളെ ബന്ധുക്കളോടൊപ്പം മടക്കി അയക്കുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും പോകാൻ കൂട്ടാക്കിയില്ല. പൊലീസ് സ്​റ്റേഷനിലും ഇയാൾ ബഹളം​െവച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ച പുലർച്ച വീണ്ടും ആശു​പത്രിയിൽ എത്തിയ ഇയാൾ അത്യാഹിത വിഭാഗത്തിൽ ​െവച്ചിരുന്ന ബൈക്കും കണ്ണടയുമെടുത്തശേഷം ഡോക്ടറെയും ഭീഷണിപ്പെടുത്തിയിട്ടാണ് മടങ്ങിയത്. സൂപ്പർ സ്പെഷാലിറ്റി നിലവാരമുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്​റ്റില്ല. പകൽ നാല് സുരക്ഷ ജീവനക്കാർ രണ്ട് ഗേറ്റിലായി ഉണ്ടാകും. രാത്രിയിലും രണ്ട് പേരുണ്ട്. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സാമൂഹികവിരുദ്ധർ ​ൈകയേറ്റം ചെയ്യുന്നത് പതിവായിട്ടും എയ്‌ഡ്പോസ്​റ്റ്​ നിർമിക്കാനോ സുരക്ഷ വർധിപ്പിക്കാനോ അധികൃതർ തയാറാകുന്നില്ല. സെക്യൂരിറ്റികളെ നിയമിക്കുന്നത് സ്വകാര്യ ഏജൻസിയാണ്. മുമ്പ് ആശുപത്രിയിലെ പൈപ്പുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും ബക്കറ്റുകളടക്കം മോഷണംപോയതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപ ശല്യവും ഇവിടെ പതിവാണ്. രാത്രി പൊലീസ് പെട്രോളിങ്​ നടത്തുമെന്നതൊഴിച്ചാൽ മറ്റ് സംരക്ഷണമൊന്നും ഇല്ല. മാനസികാസ്വാസ്ഥ്യമുള്ളയാൾ ആശുപത്രിയിൽ ആക്രമണം നടത്തിയതിനുശേഷം ആശുപത്രി ജീവനക്കാർ ഭീതിയിലാണ്. ഇന്നലെ പ്രശ്നം നടക്കുമ്പോൾ ഇവിടെയുള്ള ജീവനക്കാരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഗർഭിണിയായ ഡോക്ടറെ വരെ ഭീഷണിപ്പെടുത്തി. അതും രണ്ടുതവണ. എല്ലാവർക്കും കാഴ്ചക്കാരായി നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു. കൊവിഡ് ആശുപത്രിയാക്കിയതിൽ പിന്നെ മറ്റ് രോഗികൾ ആശുപത്രിയിലെത്തുന്നത് കുറവാണ്. കൊവിഡ് കേസുകൾ ദിവസംതോറും വർധിച്ചുവരുന്നതിനാൽ സൂക്ഷിച്ചാണ് ആശുപത്രിയിലെത്തുന്ന രോഗികളോട് ജീവനക്കാർ ഇടപെടുന്നത്. ഒരോ രോഗിയേയും പരിശോധിച്ചശേഷം കൈ സാനിറ്റൈസർ ചെയ്തിട്ടാണ് അടുത്ത രോഗിയെ ഡോക്ടർമാർ നോക്കുന്നത്. അത് വരുന്നവരുടെ സുരക്ഷയെക്കൂടി കരുതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story