Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഞ്ചുപറക്കടവ് പാലം...

അഞ്ചുപറക്കടവ് പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

text_fields
bookmark_border
തിരുവല്ല: കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന . നെടുമ്പ്രം പഞ്ചായത്തിലെ എട്ടാംവാർഡിൽ മണിപ്പുഴത്തോടിന് കുറുകെയുള്ള പാലമാണിത്. വെൺപാല കാരാത്ര കരയെയും മണിപ്പുഴ ചെറുമുട്ടത്ത് ഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഓട്ടോകൾക്ക് കഷ്​ടിച്ചു കടന്നുപോകാവുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. തൂണുകൾ ബലക്ഷയത്തിലായിട്ട് കാലങ്ങളേറെയായി. പാലത്തി​ൻെറ സ്ലാബുകളുടെ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞിട്ടുണ്ട്. കാരാത്ര ഭാഗത്തെ തൂണുകൾ താഴേക്കിരുത്തിയ നിലയിലുമാണ്. അപകടഭീഷണി ഉയർത്തുന്ന പാലം പൊളിച്ചുനീക്കി വാഹന ഗതാഗതം പൂർണമായും സാധ്യമാകുന്ന പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്​ വർഷങ്ങൾ പഴക്കമുണ്ട്. പാലം പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ അടക്കം ജനപ്രതിനിധികളോട് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലാത്ത അവസ്ഥയാ​െണന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സുനിൽകുമാർ പറഞ്ഞു. ptl_anchu parakadavu bridge
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story