Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാസ്​ക് ജീവിതത്തി​െൻറ...

മാസ്​ക് ജീവിതത്തി​െൻറ ഭാഗമായിട്ട്​ ആറുമാസം

text_fields
bookmark_border
മാസ്​ക് ജീവിതത്തി​ൻെറ ഭാഗമായിട്ട്​ ആറുമാസം പന്തളം: മാസ്​ക് ജീവിതത്തി​ൻെറ ഭാഗമായിട്ട്​ ആറുമാസം പിന്നിടുന്നു. കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെയാണ് മാസ്​ക് വ്യാപകമായത്. കോവിഡ് കേരളത്തിൽ എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയ​ൻെറ പതിവ് വാർത്തസമ്മേളനത്തിലാണ് മാസ്​ക് ധരിക്കേണ്ട ആവശ്യകത വിവരിച്ചത്. രോഗം അതി​ൻെറ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ മാസ്​ക് ധരിക്കാത്തവർക്കെതിരെ പിഴയീടാക്കി പൊലീസും രംഗത്തുണ്ട്. സിനിമ താരങ്ങളുടെയും രാഷ്​ട്രീയ നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടെയുള്ള മാസ്​ക് വിപണിയിൽ സജീവമാണ്. കോവിഡ് കാലത്ത് അതിജീവനത്തിനായി ആയുർവേദ കൂട്ടുകൾ അടങ്ങിയ മാസ്​കും നിർമിക്കുന്നുണ്ട്. കൈത്തറി മേഖലയിൽ മഞ്ഞൾ, രാമച്ചം, വേപ്പ്, എന്നിവയുടെ കൂട്ടും ചേർത്ത് നിർമിച്ച തുണിയിൽ തീർത്ത മാസ്​കും വിപണിയിൽ ലഭ്യമാണ്. തിരുവനന്തപുരത്തും കണ്ണൂരിലും ഈ രീതിൽ ആയുർവേദ മാസ്​ക് നിർമിക്കുന്നുണ്ട്. ptl___mask__pndlm സപ്ലൈകോയിൽ ഭക്ഷ്യസാധനങ്ങൾ കിട്ടാത്തത് പ്രതിസന്ധി പന്തളം: സപ്ലൈകോയിൽ ഭക്ഷ്യസാധനങ്ങൾ കിട്ടാത്തത് പ്രതിസന്ധിയാകുന്നു. സൗജന്യ കിറ്റുകൾ തയാറാക്കി തുടങ്ങിയതോടെയാണ് ക്ഷാമം തുടങ്ങിയത്. പന്തളം സപ്ലൈകോയിൽ കഴിഞ്ഞ മൂന്ന് മാസമായി സ്​റ്റോക് എത്തിയിട്ടില്ല. നിത്യോപയോഗ സാധനങ്ങൾ മിക്കവയും എത്തിയിട്ടില്ല. പതിനൊന്നോളം ജീവനക്കാരുള്ള പന്തളത്തെ സപ്ലൈക്കോയിൽ സാധനങ്ങൾ ശുന്യമായതോടെ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ചാണ് പലചരക്ക് സാധനങ്ങൾ ഇവിടെ എത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story