Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTഐരവൺ തൂക്കുപാലത്തിന് ശാപമോക്ഷം
text_fieldsbookmark_border
കോന്നി: കാലപ്പഴക്കം മൂലം ആറുവർഷക്കാലമായി ഏത് നിമിഷവും പൊട്ടിവീഴാറായിനിന്ന കോന്നി . കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ചുലക്ഷത്തോളം രൂപ തൂക്കുപാലത്തിൻെറ അറ്റകുറ്റപ്പണിക്കായി വിനിയോഗിക്കാൻ ഭരണാനുമതിയായി. 2011ൽ യു.ഡി.എഫ് ഭരണകാലത്ത് അഡ്വ. അടൂർ പ്രകാശ് റവന്യൂ മന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെ തൂക്കുപാലം നിർമിച്ചത്. ആറുമാസം കൊണ്ടാണ് പാലത്തിൻെറ നിർമാണം പൂർത്തീകരിച്ചത്. ദുരന്ത നിവാരണ വകുപ്പിൻെറ 57 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിർമാണം. ഇരു കരകളിലും കോൺക്രീറ്റ് ആർച്ചുകൾ നിർമിച്ച് ഇരുമ്പ് വടങ്ങൾ ഉപയോഗിച്ച് ബന്ധിപ്പിച്ച് ഇരുമ്പ് തകിടുകൾ കൊണ്ട് നടപ്പാത നിർമിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും കൈവരികൾ തുരുമ്പിക്കുകയും കൈപിടികൾ വേർപെടുകയും നടപാത ബന്ധിപ്പിച്ച നട്ട് ബോൾട്ടുകൾ ദ്രവിച്ച് അടർന്ന് വീഴുകയും ചെയ്തിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അസി എക്സിക്യൂട്ടിവ് എൻജിനീയർ പരിശോധിച്ചശേഷം കോന്നി ബ്ലോക്ക് െഡവലപ്മൻെറ് ഓഫിസറുടെ കത്തിൻെറ അടിസ്ഥാനത്തിൽ ഭരണാനുമതി നൽകുകയായിരുന്നു. ptl__Konny_Irovon thookkupalam അപകടനിലയിലായ കോന്നി-ഐരവൺ തൂക്കുപാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story