Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളജിൽ മൈനർ ഓപറേഷൻ തിയറ്റർ തുറക്കും

text_fields
bookmark_border
കോന്നി: ഗവ. മെഡിക്കൽ കോളജിൽ ഒ.പി പ്രവർത്തനത്തിന് സഹായകരമായി മൈനർ ഓപറേഷൻ തിയറ്റർ തുറക്കാൻ തീരുമാനിച്ചു. മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒ.പി പ്രവർത്തനം സുഗമമായി മുന്നോട്ടുപോകണമെങ്കിൽ മൈനർ ഓപറേഷൻ തിയറ്റർ അടിയന്തര ആവശ്യമാണെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടി​ൻെറ നിർദേശത്തെ തുടർന്നാണ് നടപടി. രണ്ടാഴ്ചക്കുള്ളിൽ തിയറ്റർ പ്രവർത്തനം തുടങ്ങും. ആശുപത്രി വേസ്​റ്റ് നിർമാർജനം ചെയ്യുന്ന ആവശ്യത്തിലേക്ക് ഇൻസിനറേറ്ററും സ്ഥാപിക്കും. ആശുപത്രി വികസന സൊസൈറ്റി രൂപവത്​കരിച്ച് ഉത്തരവിറക്കാൻ ആരോഗ്യവകുപ്പിൽ അടിയന്തരമായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു. ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള ഓരോ അസി. പ്രഫസർമാരുടെ ഒഴിവിൽ ആളെ നിയമിക്കാൻ ഡി.എം.ഇയുമായി ചർച്ചനടത്തുമെന്നും കെ.യു. ജനീഷ്കുമാർ എം.എൽ.എ യോഗത്തെ അറിയിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, സൂപ്രണ്ട് ഡോ. എസ്. സജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story