Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.എം.ഒയെ സസ്‌പെൻഡ്...

ഡി.എം.ഒയെ സസ്‌പെൻഡ് ചെയ്യണം -ഡി.സി.സി

text_fields
bookmark_border
ഇന്ന്​ കലക്​​ടറേറ്റിന്​ മുന്നിൽ ഉപവാസം പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ജില്ല മെഡിക്കൽ ഓഫിസറെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടണമെന്നും കോവിഡ് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട്​ ഇന്ന് രാവിലെ 10 മുതൽ കോൺഗ്രസ്​ കലക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കും. മുൻ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്താനും ജില്ല കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. 108 ആംബുലൻസിൽ കോവിഡ് സൻെററിലേക്ക് കൊണ്ടുപോയ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാനിടയായത് ആരോഗ്യവകുപ്പി​ൻെറ പിടിപ്പുകേടാണെന്നും ഉത്തരവാദിത്തത്തിൽനിന്നും ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ് ആവശ്യപ്പെട്ടു. ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ 108 ആംബുലൻസ് ഡ്രൈവറായി എങ്ങനെ നിയമനം ലഭിച്ചു എന്ന് ജില്ല മെഡിക്കൽ ഓഫിസർ വിശദീകരിക്കണം. ജില്ല ആരോഗ്യവകുപ്പി​ൻെറ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായി. രാത്രി രണ്ട് വനിത രോഗികളെ തനിച്ച് അയച്ചത് ഗൗരവമായി പരിശോധിക്കണം. 108 ആംബുലൻസിലെ മുഴുവൻ ഡ്രൈവർമാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story