Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഉത്തരവാദിത്തം ആരോഗ്യവകുപ്പിന് -എസ്.ഡി.പി.ഐ
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതിൻെറ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനെന്ന് എസ്.ഡി.പി.ഐ. സർക്കാർ അലംഭാവത്തിൻെറ ഇരയാണ് പീഡനത്തിന് വിധേയായ പെണ്‍കുട്ടി. സംഭവത്തിൽ ആരോഗ്യവകുപ്പിൻെറ ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. അറസ്റ്റിലായ കായംകുളം സ്വദേശി നൗഫല്‍ നിരവധി കേസിലെ പ്രതിയാണ്. കോവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോയത്. ക്രിമിനൽ കേസിലെ പ്രതി എങ്ങനെ സർക്കാർ ആംബുലൻസ് ഡ്രൈവറായെന്ന് ആരോഗ്യമന്ത്രി പറയണം. സി.ഐ.ടി.യു നേതാവ് പ്രതിക്കുവേണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന ആരോപണത്തിൽ സി.പി.എം മറുപടി പറയണം. സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപ്പേര്‍ സര്‍ക്കാര്‍ സര്‍വിസില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നതിൻെറ ഉദാഹരണമാണിത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് നിർബന്ധമാണ്. ആരോഗ്യപ്രവർത്തകർ ഇല്ലാതെ രാത്രി ഒറ്റക്ക് പറഞ്ഞുവിട്ടത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അൻസാരി എനാത്ത്, ജന. സെക്രട്ടറി താജുദ്ദീൻ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ്, ട്രഷറർ റിയാഷ് കുമ്മണ്ണൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story