Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടൂറിസം,...

ടൂറിസം, ട്രാവൽമേഖലക്ക്​ പാക്കേജ് പ്രഖ്യാപിക്കണം

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് രോഗംമൂലം പ്രതിസന്ധിയിലായ ട്രാവൽ, ടൂറിസം മേഖലയെ രക്ഷിക്കാൻ അടിയന്തര പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ തയാറാകണമെന്ന് ട്രാവൽ ഏജൻസി അസോസിയേഷൻ പത്തനംതിട്ട (റ്റാപ്) ഓൺലൈൻ ജനറൽബോഡി ആവശ്യപ്പെട്ടു. മാർച്ച്മുതൽ ട്രാവൽ ഏജൻസികൾ അടഞ്ഞുകിടക്കുകയാണ്. കൊറോണ വ്യാപന സമയത്ത് റദ്ദാക്കിയവിമാന ടിക്കറ്റ് നിരക്ക്​ പല വിമാന കമ്പനികളും തിരിച്ചുനൽകിയിട്ടില്ല. ഓഫിസുകളുടെ വാടകയും കറൻറുബില്ലും പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഏജൻസികൾ. റിച്ചൻ കെ.ജോൺ അധ്യക്ഷത വഹിച്ചു. എം.എച്ച്​. ഷാജി പ്രമേയം അവതരിപ്പിച്ചു. മൻസൂർ പന്തളം, വിനോദ്ചാണ്ടി, ഷിബുതോമസ്​, ഷിബുറോയൽ, ബോസ്​ ചെറിയാൻ, മാത്യു എബ്രഹാം, റെജിജോൺ കുളനട എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റിച്ചൻ കെ.ജോൺ (പ്രസി), സജി എം.രാജൻ (വർക്കിങ്​ പ്രസി), വേണുഗോപാൽ, ജോൺ വർഗീസ്​, അബ്​ദുൽജലീൽ (വൈസ്​ പ്രസി). എം.എച്ച്. ഷാജി (സെക്ര), നിബു നെൽസൻ, എബി തോമസ്, അഷറഫ് കെ., മുഹമ്മദ് ഷാനു (ജോ. സെക്ര), റജി കെ.എബ്രഹാം (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story