Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTസമ്പർക്കം വ്യക്തമാകാത്ത രണ്ട് കേസ്
text_fieldsbookmark_border
പുറമറ്റം: പഞ്ചായത്തിൽ സമ്പർക്കം വ്യക്തമാകാത്ത രണ്ട് കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഒരാൾ ഭിക്ഷയെടുത്ത് ജീവിക്കുന്നയാളാണ്. അറുപത്തൊമ്പതുകാരനായ ഇയാൾ പുറമറ്റത്തും സമീപത്തും അലഞ്ഞു നടക്കുന്നയാളാണ്. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പോസ്റ്റ് ഓഫിസ്, പുറമറ്റം ചന്ത, എന്നിവയടക്കം നിരവധി സ്ഥാപനങ്ങൾ അടുത്തടുത്തായി ഉള്ള സ്ഥലമാണിത്. പബ്ലിക് ഹെൽത്ത് സൻെററും ഇവിടെയാണുള്ളത്. നിരവധി രോഗികൾ ദിവസവും എത്തുന്ന സ്ഥലമാണിത്. കുമ്പനാട് ഡൻെറൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇരുപത്തൊമ്പതുകാരിയായ പുറമറ്റം സ്വദേശിനിക്കാണ് കോവിഡ് ബാധിച്ചത്. ഇരുവരുടെയും ഉറവിടം വ്യക്തമാകാത്തതിനാൽ പുറമറ്റം 12ാം വാർഡ് ലിമിറ്റഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story