Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTആചാരപരമായ വള്ളസദ്യ നടത്തും
text_fieldsbookmark_border
പത്തനംതിട്ട: കോവിഡിൻെറ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ വള്ളസദ്യ നടത്താൻ തീരുമാനം. സെപ്റ്റംബര്‍ 10ന് രാവിലെ 11ന് നടത്താനിരിക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട 50 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ പരിമിതപ്പെടുത്തി നടത്താന്‍ തീരുമാനിച്ചതായി വീണാ ജോർജ് എം.എൽ.എ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുന്നത് സംബന്ധിച്ച വിഡിയോ കോൺഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് സംബന്ധിച്ചും പൊലീസ്, അഗ്‌നിശമനസേന, ആരോഗ്യവകുപ്പ് തുടങ്ങിയ വിഭാഗത്തിൻെറ സാന്നിധ്യം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. 15ന് തിരുവോണത്തോണി വരവേല്‍പ് സംബന്ധിച്ചും ആറന്മുള ഉതൃട്ടാതി ജലോത്സവം സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ ജില്ല പൊലീസ് മേധാവി, ഡി.എം.ഒ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെറി മാത്യു സാം, ആറന്മുള പഞ്ചായത്ത് പ്രസിഡൻറ് ഐഷ പുരുഷോത്തമന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യം മോഹന്‍, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റഫര്‍, കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കൃഷ്ണകുമാര്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ലത വിക്രമന്‍, ഡിവൈ.എസ്പി എസ്. സജീവ്, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡൻറ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, ആറന്മുള, കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story