Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTഅതിവേഗ റെയിൽപദ്ധതി ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി^മനുഷ്യാവകാശ പ്രവർത്തകർ
text_fieldsbookmark_border
അതിവേഗ റെയിൽപദ്ധതി ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകർ പത്തനംതിട്ട: പതിനായിരക്കണക്കിന് ജനങ്ങളെ കുടിയിറക്കുന്ന തിരുവനന്തപുരം -കാസർകോട് അർധ അതിവേഗ റെയിൽപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി- മനുഷ്യാവകാശ പ്രവർത്തകർ സംസ്ഥാന സർക്കാറിന് കത്തയച്ചു. നിരവധി സംഘടനകളുടെ കൂട്ടായ്മയായ ദേശീയ ജനകീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന മേധാപട്കർ, അരുണാ റോയി തുടങ്ങിയവർ ഒപ്പിട്ട അഞ്ചുപേജ് കത്തിൽ വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടിട്ടും ഇനിയും നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ച് സർക്കാറിനെ ഒാർമിപ്പിക്കുന്നുണ്ട്. അർധ അതിവേഗ പാതക്ക് 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിലുടെ 80,000 പേരെയാണ് ബാധിക്കുന്നത്. പാരിസ്ഥിതികാഘാതങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് ചെലവഴിക്കുന്ന തുകയെ അപേക്ഷിച്ച് അതിൻെറ ലാഭം വിദഗ്ധെര നിയോഗിച്ച് വിലയിരുത്തണമെന്നും നിർദേശിക്കുന്നു. പത്തുകൊല്ലം മുമ്പ് വല്ലാർപാടം കെണ്ടയ്നർ പദ്ധതിക്ക് കുടിയിറക്കപ്പെട്ട 326 കുടുംബങ്ങളിൽ 76 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിച്ചത്. ഇനിയും 250 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ട്. അതിനാൽ അതിവേഗ പാതക്ക് 80,000 പേരുടെ കുടിയൊഴിപ്പിക്കലും പുനരധിവാസവും തുടങ്ങിയ എല്ലാ ചെലവുകളും കൂട്ടുേമ്പാൾ പദ്ധതി ഉപേക്ഷിക്കുകയാണ് യുക്തി. റെയിൽ പാതക്കായി നെൽപാടങ്ങളും തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും കുന്നുകളും വലിയതോതിൽ നശിപ്പിക്കപ്പെടും. മണ്ണിട്ട് ഉയർത്തുന്നത് വെള്ളപ്പൊക്കത്തിനും കാരണമാകും. പാതക്ക് ഇരുവശത്തുമായി വരുന്ന ഉയർന്ന മതിലുകൾ പ്രളയം പോലുള്ള സമയങ്ങളിൽ ദുരന്തരക്ഷ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധിയും പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിൽ സംസ്ഥാന സർക്കാറിൻെറ പ്രവർത്തനങ്ങളെ കത്തിൽ അഭിനന്ദിക്കുന്നുമുണ്ട്. പീപ്പിൾസ് യൂനിയൻ ഒാഫ് സിവിൽ ലിബർട്ടീസ് പ്രതിനിധി കവിത ശ്രീവാസ്തവ, സന്തീപ് പാണ്ഡെ, സി.ആർ. നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, വിളയോടി വേണുഗോപാൽ, പ്രിയ പിള്ളെ തുടങ്ങി നിരവധിപേർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story