Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTകഷ്ടപ്പാട് വൃഥാവിലാക്കി വീണ്ടും ചളിവെള്ളം
text_fieldsbookmark_border
ആറാട്ടുപുഴ: ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ തീരത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയോടെ കടൽ അൽപമൊന്ന് ശമിച്ചപ്പോൾ മോട്ടോർ വെച്ച് കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് തന്നെ പമ്പ് ചെയ്ത് കളഞ്ഞ് രാത്രി മുഴുവൻ കഷ്ടപ്പെട്ട് ചളിയെല്ലാം നീക്കി വീടും പരിസരവും വൃത്തിയാക്കിയവർക്ക് തിങ്കളാഴ്ചയുണ്ടായ കടലാക്രമണം കനത്ത ആഘാതമായി. അടുപ്പിച്ച് രണ്ട് ദിവസം ഭീകരമായ രീതിയിൽ കടൽ ക്ഷോഭം ഉണ്ടാകില്ലെന്ന് കണക്കുകൂട്ടിയാണ് ഈ പണികളെല്ലാം ചെയ്തത്. വീട്ടിലും പരിസരത്തും വീണ്ടും ചളിയും വെള്ളവും നിറഞ്ഞതോടെ പലർക്കും സങ്കടം അടക്കാനായില്ല. ആഹാരം വെക്കാൻ പോലും കഴിയാതെ വീട്ടുകാർ പട്ടിണിയിലായിരുന്നു. ജിയോ ബാഗ് തീരദേശത്ത് എത്തിക്കണം -ആഞ്ചലോസ് ആലപ്പുഴ: കടലാക്രമണത്തെ പ്രതിരോധിക്കാൻ തോട്ടപ്പള്ളിയിൽനിന്നുള്ള മണൽ നിറച്ച ജിയോ ബാഗുകൾ ജില്ലയിലെ തീരദേശത്തും ചെല്ലാനത്തും എത്തിക്കണമെന്ന് മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ -എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് അവശ്യപ്പെട്ടു. ജില്ലയിലെ കടലാക്രമണ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. പാരിസ്ഥിതിക പാഠനങ്ങളോ ശാസ്ത്രീയ പഠനങ്ങളോ ഇല്ലാതെ തോട്ടപ്പള്ളി കടലിൽ നടത്തിയ കടൽ മണൽ ഖനനത്തിൻെറയും കരിമണൽ ഖനനത്തിൻെറയും ഫലമായിട്ടാണ് ജില്ലയിലെ തീരദേശത്തുണ്ടായിട്ടുള്ള ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ചൊവ്വാഴ്ച ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിക്കും. ഫെഡറേഷൻ അംഗങ്ങൾ വീടുകൾക്ക് മുന്നിൽ മുദ്രാവാക്യങ്ങളടങ്ങുന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story