Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗുരുതര സാഹചര്യം; ജനം...

ഗുരുതര സാഹചര്യം; ജനം സഹകരിക്കണം

text_fields
bookmark_border
കായംകുളം: സ്ഥിതി അതീസങ്കീർണമായ സാഹചര്യത്തിൽ ജനങ്ങൾ കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഗുരുതര സാഹചര്യത്തെ നേരിടേണ്ടി വരുമെന്ന് നഗരസഭ മോണിറ്ററിങ്​ കമ്മിറ്റി. പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനാവശ്യമായ സഹകരണം എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, സ്ഥിരം സമിതി അധ്യക്ഷ ആറ്റക്കുഞ്ഞ്, യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ യു. മുഹമ്മദ്, ബി.ജെ.പി പാർലമൻെററി പാർട്ടി ലീഡർ ഡി. അശ്വനിദേവ്, സെക്രട്ടറി ജി. രാേജഷ്, ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ ഒരു ദിവസം തുറക്കാം കായംകുളം: അവശ്യ സാധനങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ മോണിറ്ററിങ്​ കമ്മിറ്റി തീരുമാനിച്ചു. എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മുതൽ 11 വരെ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനാണ് അനുമതി. സ്​റ്റോക്ക്​ വിറ്റഴിക്കുന്നതിനാണ് ഇളവ്. ആവശ്യസാധനങ്ങൾ വിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ ദിവസവും രാവിലെ എട്ട് മുതൽ 11 വരെ പ്രവർത്തിപ്പിക്കാ​ം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story