Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന്
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ (സി.എഫ്.എഫ്.എൽ.ടി.സി) കേരള ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് ചികിത്സ കേന്ദ്രങ്ങളായി മാറ്റുന്ന പ്രധാന സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളില്‍ ഇത് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ കരുതലോടെ കേരളം, കരുത്തേകാന്‍ ആയുര്‍വേദം എന്ന സന്ദേശത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ മുഖേന ക്വാറൻറീനിലുള്ളവര്‍ക്കുവേണ്ടി നടപ്പാക്കിയ അമൃതം പദ്ധതിയിലൂടെ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ച 1,01,334 പേരില്‍ 371 പേര്‍ മാത്രമാണ് കോവിഡ് പോസിറ്റിവായത്. ഇവരിലാകട്ടെ ഗുരുതര ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായില്ല. രോഗമുക്തി വേഗത്തിലാകുകയും ചെയ്തുവെന്ന് അസോസിഷന്‍ പ്രസിഡൻറ് ഡോ.ആര്‍. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story