Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ ഭൂമി ഏറ്റെടുക്കൽ...

പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം: ശബരിമല വിമാനത്താവള പദ്ധതിയിൽ ഗോസ്​പൽ ഫോർ ഏഷ്യക്ക്​​ ഓഹരിപങ്കാളിത്തത്തിന്​ സാധ്യത

text_fields
bookmark_border
പത്തനംതിട്ട: സർക്കാർ കൊണ്ടുവരുന്ന പുതിയ ഭൂമി ഏ​െറ്റടുക്കൽ നിയമം നടപ്പായാൽ ശബരിമല വിമാനത്താവള പദ്ധതിയിൽ ബിഷപ്​ കെ.പി. യോഹന്നാ​ൻെറ ഗോസ്​പൽ ഫോർ ഏഷ്യക്ക്​ ഓഹരി പങ്കാളിത്തത്തിന്​ സാധ്യത. നിലവിലെ നിയമം അനുസരിച്ച്​ സർക്കാറുമായി ഉടമസ്ഥത തർക്കമുള്ള ഭൂമികൾ പൊതു ആവശ്യത്തിന്​ ഭൂമിവില നൽകാതെ നിഷ്​പ്രയാസം ഏ​െറ്റടുക്കാൻ കഴിയുമെന്ന്​ നിയമ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഭൂമിക്ക്​ ക​േമ്പാളവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുന്നത്​ ദുരൂഹമാണെന്ന ആരോപണവുമുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ്​ കേന്ദ്രീകരിച്ചാണ്​ പുതിയ നിയമം തയാറാക്കാൻ നീക്കം നടക്കുന്നത്​. തങ്ങൾക്ക്​ പങ്കി​െല്ലന്ന്​ റവന്യൂ വകുപ്പ്​ ആണയിടുന്നു. കേരള തർക്ക ഭൂമി ഏറ്റെടുക്കൽ നിയമം 2020 എന്ന പേരിലാണ്​ പുതിയ നിയമം വരുന്നത്​. നിലവിലെ 1958ലെ ഭൂസംരക്ഷണ നിയമപ്രകാരം തർക്കഭൂമി ഏ​െറ്റടുക്കുന്നതിന്​ ഭൂമിയുടെ ഉടമസ്ഥത സർക്കാറിന​െല്ലന്ന്​ കോടതി ക​െണ്ടത്തിയാൽ ഭൂമിയുടെ വില നൽകാമെന്ന്​ ചീഫ് ​സെക്രട്ടറി കോടതിക്ക്​ ഉറപ്പു നൽകിയാൽ മതിയാകുമെന്ന്​ നിയമ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്​കരണ നിയമം അനുസരിച്ച്​ തോട്ട ഭൂമിയായാൽ ഭൂമിക്ക്​ വില നൽകേണ്ടതില്ല. ഭൂമിയിലെ കൃഷിക്കും സ്ഥാവര വസ്​തുക്കൾക്കും (ചമയങ്ങൾ) മാത്രമാണ്​ വില നൽകേണ്ടത്​. സർക്കാർ ഭൂമി ​ൈകയേറിയതാണെന്ന്​ കോടതി ക​െണ്ടത്തിയാൽ ഒന്നിനും ഒരു പൈസപോലും നൽകേണ്ടതില്ല. കൈയേറിയ കക്ഷികൾ ക്രിമിനൽ നടപടികൾ നേരിടുകയും വേണം. നിലവിലെ നിയമം ഇൗ വിധമായിരിക്കെ തോട്ടം അടക്കം ഏ​െറ്റടുക്കുന്ന ഭൂമിക്ക്​ ക​േമ്പാളവില നൽകാനാണ്​ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്​. ഗോസ്​പൽ ഫോർ ഏഷ്യയുടെ നേതൃത്വത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്​റ്റാണ്​ ചെറുവള്ളി എസ്​റ്റേറ്റ്​ ​ൈകവശം ​െവച്ചിരിക്കുന്നത്​. ഇവർക്ക്​ ഭൂമിവിലയ്​ക്ക്​ തുല്യമായ തുകയുടെ ഓഹരി പങ്കാളിത്തം പദ്ധതിയിൽ നൽകാനാണ്​ സർക്കാർ നീക്കമെന്ന്​ നേരത്തേ ആരോപണമുണ്ട്​. എന്നാൽ, അയന ചാരിറ്റബിൾ ട്രസ്​റ്റ്​ ഇത്​ നിഷേധിക്കുന്നു. സർക്കാർ റവന്യൂ സ്​പെഷൽ ഓഫിസറായി നിയോഗിച്ച എം.ജി. രാജമാണിക്യം ചെറുവള്ളി എസ്​റ്റേറ്റി​ൻെറ എല്ലാ രേഖകളും പരിശോധിച്ച്​ വാദം കേട്ട്​ ഇത്​ പൂർണമായും സർക്കാർ ഭൂമിയാണെന്ന്​ കണ്ട്​ ഏ​െറ്റടുത്ത്​ 2015 മേയ്​ 28ന്​ ഉത്തരവിറക്കിയിരുന്നു. ഇത്​ ചോദ്യം ചെയ്​ത ഹരജിയിൽ ഭൂമിയുടെ ഉടമസ്ഥത ഉദ്യോഗസ്ഥൻ തീരുമാനിക്കേണ്ട എന്നും വിചാരണയിലൂ​െട സിവിൽ കോടതി തീരുമാനിക്ക​ട്ടെ എന്നുമാണ്​ ഹൈ​കോടതി ഉത്തരവിട്ടത്​. അതനുസരിച്ചാണ്​ ഇപ്പോൾ പാലാ സബ്​കോടതിയിൽ കേസ്​ നടക്കുന്നത്​. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story