Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:16 AM IST Updated On
date_range 9 July 2020 1:16 AM ISTപത്തനംതിട്ട നഗരസഭ പ്രദേശം കണ്ടെയ്ൻമെൻറ് സോൺ; സമൂഹവ്യവാപന ഭീതി
text_fieldsbookmark_border
പത്തനംതിട്ട നഗരസഭ പ്രദേശം കണ്ടെയ്ൻമൻെറ് സോൺ; സമൂഹവ്യവാപന ഭീതി പത്തനംതിട്ട: ജില്ലയിൽ ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകൾ വർധിക്കുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ കുമ്പഴ മത്സ്യമാർക്കറ്റിലെ രണ്ട് വ്യാപാരികളുടെ രോഗ ഉറവിടവും വ്യക്തമല്ല. ഇതോടെ നഗരം സമൂഹവ്യാപന ഭീതിയിലായി. നഗരസഭ പ്രദേശം മുഴുവൻ കെണ്ടയ്ൻമൻെറ് േസാണായി പ്രഖ്യാപിച്ചു. റാന്നി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളും കെണ്ടയ്ൻമൻെറ് േസാണായി. നഗരത്തിൽ പൊതുഗതാഗതം പൂർണമായും നിർത്തിെവക്കും. അത്യാവശ്യമല്ലാത്ത സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല. കലക്ടേററ്റുമായി ബന്ധെപ്പട്ട ഓഫിസുകൾ മാത്രമാവും പ്രവർത്തിക്കുക. മത്സ്യവാപാരികളിൽ ഒരാൾ ചില്ലറ വിൽപനക്കാരനും മറ്റെയാൾ മൊത്ത വ്യാപാരിയുമാണ്. മൊത്തവ്യാപാരിയായ ആൾ കുമ്പഴയിലെ സഹകരണ മാർക്കറ്റിലെ ജീവനക്കാരനുമാണ്. വീടുകൾതോറും മത്സ്യം വിൽപന നടത്തുന്നയാളാണ് ചില്ലറ വ്യാപാരി. ഇതോടെ കൂടുതൽ പേർക്ക് രോഗബാധക്കുള്ള സാധ്യതയുണ്ട്. ജില്ലയിൽ ഇതുവരെ ഉറവിടം അറിയാതെ രോഗം പിടിപെട്ടവരുടെ എണ്ണം ആറായി. മല്ലപ്പുഴശ്ശേരിയിലെ ആശാ പ്രവർത്തക, തിരുവല്ലയിൽ ലോറി ഡ്രൈവർ, പത്തനംതിട്ടയിൽ യുവജന നേതാവ്, റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എന്നിവർക്കാണ് നേരത്തേ ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായത്. കഴിഞ്ഞ ദിവസം റാന്നിയിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കക്ക് ഇടയാക്കി. ഇതെ തുടർന്നാണ് ഇവിടെ രണ്ടു വാർഡുകളിൽ നിയന്ത്രണം ഏർെപ്പടുത്തിയത്. നിരവധി രോഗികൾ വന്നുപോയ ആശുപത്രിയാണിത്. അവിടത്തെ ജീവനക്കാരും രോഗികളും നിരീക്ഷണത്തിലായി. കോവിഡ് സ്ഥിരീകരിച്ച കുലശേഖരപതി സ്വദേശിയായ യുവനേതാവും നിരവധി പേരുമായി ബന്ധപ്പെട്ടിരുന്നു. യുവാവുമായി ബന്ധപ്പെട്ട ഏകദേശം ആയിരത്തിൽ അധികംേപർ ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലുള്ളതായാണ് വിവരം. യുവാവുമായി ഇടെപട്ട പത്തനംതിട്ട നഗരത്തലൈ ആളുകൾ വലിയ ആശങ്കയിലാണ്. നിരവധി വ്യാപാരികളുമായും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായും ഇയാൾ അടുത്തിടപെട്ടിരുന്നു. നിരീക്ഷണത്തിലുള്ളവരുടെ സ്രവ പരിശോധകളിലൂടെ മാത്രമേ വരുംദിവസങ്ങളിൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് നഗരത്തിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിക്കാൻ ദുരന്തനിവാരണ അതോറിറ്റി സർക്കാറിന് റിേപ്പാർട്ട് നൽകിയിരുന്നു. എന്നാൽ, കൂടുതൽ ആലോചനകൾക്കുശേഷം കെണ്ടയ്ൻമൻെറ് സോൺ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ആളുകളുടെ പെരുമാറ്റങ്ങളാണ് നഗരത്തിൽ കാണുന്നത്. പലരും മാസ്ക് കഴുത്തിൽ തൂക്കിയിട്ട നിലയിലാണ് പോകുന്നത്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഇടപഴകുന്നത്. കടകളിലും മാർക്കറ്റിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റും ഒരു സുരക്ഷ സംവിധാനങ്ങളും ഇല്ലായിരുന്നു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണെമന്ന നിർദേശംേപാലും പലപ്പോഴും ലംഘിച്ചു. ഹോം ക്വാറൻറീൻ ലംഘിച്ച് ചെന്നീർക്കര സ്വദേശിയായ പ്രവാസി നഗരത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയത് കഴിഞ്ഞദിവസം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നും മറ്റും ജോലിക്കായും വ്യാപാര ആവശ്യവുമായും ബന്ധപ്പെട്ടും നിരവധിപേർ അടുത്തിടെ നഗരത്തിൽ എത്തിയിട്ടുണ്ട്. നാട്ടിലേക്കുപോയ അന്തർ സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയതും രോഗബാധ ഭീഷണി ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story